Image

കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ മിന്നിത്തിളങ്ങി സോനം കപൂര്‍

Published on 18 May, 2015
കാന്‍സ് റെഡ് കാര്‍പ്പറ്റില്‍ മിന്നിത്തിളങ്ങി സോനം കപൂര്‍

കാന്‍സ്: തുടരെ അഞ്ചാം വര്‍ഷമാണു സോനം കപൂര്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റിലെത്തുന്നത്. ഓരോ തവണയും തന്റെ മികവുറ്റ ഫാഷന്‍ സെന്‍സുകൊണ്ടു കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിച്ചിരുന്നു അനില്‍ കപൂറിന്റെ മകള്‍ക്ക്.

ഇക്കുറിയും സോനം മോശമാക്കിയില്ല. നീല നിറമുള്ള ഗൗണില്‍ മനോഹരിയായി മിന്നിത്തിളങ്ങി. ബ്രിട്ടീഷ് ഫാഷന്‍ ഹൗസ് റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് സോനം ധരിച്ചിരുന്നത്. മുടിക്കായി തെരഞ്ഞെടുത്ത സോഫ്റ്റ് ലൂസ് ചുരുളുകളും മികവുറ്റതായി.

ലോകോത്തര ഹെയര്‍സ്റ്റൈല്‍, കോസ്മറ്റിക് കമ്പനിയായ ലൊറിയാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണു സോനം കപൂര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  ട

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക