Image

മുഖപ്രസംഗമെഴുതാതെ പ്രതിഷേധവുമായി മണിപ്പൂരി പത്രങ്ങള്‍

Published on 03 January, 2012
മുഖപ്രസംഗമെഴുതാതെ പ്രതിഷേധവുമായി മണിപ്പൂരി പത്രങ്ങള്‍
ഇംഫാല്‍: തീവ്രവാദികളില്‍ നിന്നുള്ള നിരന്തര ഭീഷണികളെത്തുടര്‍ന്ന് ഇന്ന് മണിപ്പൂരിലെ പത്രങ്ങള്‍ മുഖപ്രസംഗമെഴുതാതെ പ്രതിഷേധിച്ചു. തങ്ങളുടെ പ്രസ്താവനകള്‍ കൊടുക്കാതിരിക്കുകയും എതിരാളികള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് വിവിധ തീവ്രവാദി സംഘടനകള്‍ മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഒഴിഞ്ഞ മുഖപ്രസംഗക്കോളവുമായി പത്രങ്ങളുടെ പ്രതിഷേധം. 

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മണിപ്പൂരി ദിനപ്പത്രത്തിന് ഒരു ഗ്രനേഡിനൊപ്പം, ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും അടുത്ത തവണ ഗ്രനേഡ് പൊട്ടിത്തെറിക്കുമെന്നും എഴുതിയ കത്തു ലഭിച്ചിരുന്നു. ഇനി ഇതു സഹിക്കാനാവില്ലെന്നും തങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം വേണമെന്നും അതിനായാണ് പ്രതിഷേധമെന്നും ഓള്‍ മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ വക്താവ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക