Image

പിറവം ഉപതിരഞ്ഞെടുപ്പ്: ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ആരാഞ്ഞു

Published on 03 January, 2012
പിറവം ഉപതിരഞ്ഞെടുപ്പ്: ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ആരാഞ്ഞു
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ആരാഞ്ഞു.കമ്മിഷന്‍ നിലപാട് നാളെ അറിയിക്കാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിഷനോട് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വോട്ടറായ കെ.കെ.ജോയി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ജോയി ഹര്‍ജി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക