Image

അപ്പവും വീഞ്ഞും: ആദ്യ ടീസര്‍ പുറത്തിറങ്ങി

ആശ പണിക്കര്‍ Published on 16 May, 2015
അപ്പവും വീഞ്ഞും: ആദ്യ ടീസര്‍ പുറത്തിറങ്ങി
സണ്ണിവെയ്ന്‍ നായകനാകുന്ന അപ്പഴും വീഞ്ഞും ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഡോക്ടര്‍ പേഷ്യന്റ്, ഔട്ട് ഓഫ് സിലബസ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിശ്വനാഥനാണ് സംവിധായകന്‍.  ചിത്രത്തില്‍ പ്രതാപ് പോത്തന്‍, രമ്യാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഔസേപ്പച്ചനാണ്. പ്രതാപ് പോത്തന്റെ മകള്‍ കെയ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. വേണുഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

ശ്വേതാ മേനോന്‍, ഗീതാ വിജയന്‍, ബാലു വര്‍ഗീസ്, ദേവി അജിത്, ലിഷോയ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ വിശ്വനാഥന്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിട്ടുള്ളത്. എം.ടി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, ബെന്നി.ടി.സി, ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 



അപ്പവും വീഞ്ഞും: ആദ്യ ടീസര്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക