Image

ഇനി തടസങ്ങളില്ല, നിന്റെ മൊയ്തീന്‍ ആഗസ്റ്റ് 7ന് എത്തും

ആശ പണിക്കര്‍ Published on 16 May, 2015
ഇനി തടസങ്ങളില്ല, നിന്റെ മൊയ്തീന്‍ ആഗസ്റ്റ് 7ന് എത്തും
കാഞ്ചനയുടെയും മൊയ്തീന്റെയും അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന  എന്ന് നിന്റെ മൊയ്തീന്‍ ആഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തുന്നു. പൃഥ്വിരാജ്-പാര്‍വതീ മേനോന്‍ ജോഡികളായെത്തുന്ന ചിത്രം റിലീസിങ്ങിനെ സംബന്ധിച്ച് നിലവിണ്ടായിരുന്ന അനിശ്ചിതത്വം നീങ്ങിയതോടെയാണ് റിലീസിങ്ങ് തീയതി നിശ്ചയിച്ചത്. 

മലബാറില്‍ മാത്രമല്ല, കേരളത്തില്‍ തന്നെയും അനശ്വര പ്രണയത്തിന്റെ നേര്‍സാക്ഷ്യമായാണ് മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ അറിയപ്പെടുന്നത്. മുക്കത്ത് സുല്‍ത്താന്‍ എന്നറിയപ്പെട്ടിരുന്ന വി.പി ഉണ്ണിമൊയ്തീന്‍ സാഹിബിന്റെ മകന്‍ മൊയ്തീനും അക്കാലത്ത് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ കഥയിലെ നായകനും നായികയും. 

 കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയകഥയെ ആസ്പദമാക്കി 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്നൊരു ഡോക്യുമെന്ററിയും വിമല്‍ നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഡോക്യുമെന്ററിയായിരുന്നു അത്. അന്നു മുതല്‍ തന്നെ ഈ കഥ സിനിമയാക്കണമെന്ന് വിമല്‍ ആഗ്രഹിച്ചിരുന്നു. 

എന്നാല്‍ ഈ ചിത്രം റിലീസ് ചെയ്താല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് യഥാര്‍ത്ഥ കാഞ്ചനമാല രംഗത്തെത്തിയതോടെ റിലീസിങ് അനിശ്ചിതത്വത്തിലായിരുന്നു. ജീവിതവുമായി ബന്ധമില്ലാത്ത നിരവധി കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തന്റെ ബന്ധുക്കളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് കാഞ്ചനമാല രംഗത്തെത്തിയത്. എന്നാല്‍ ആരോ കാഞ്ചനമാലയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് അവര്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചതെന്നാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറയുന്നത്. ഈ സിനിമയില്‍ ആരുടെ ബന്ധുക്കളെ കുറിച്ചും മോശമായി ചിത്രീകരിക്കുന്നില്ല. മൊയ്തീന്റെ സഹോദരന്‍ ബി.പി റഷീദ് പറഞ്ഞു തന്നെ വിവരണത്തിലൂടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.


ഇനി തടസങ്ങളില്ല, നിന്റെ മൊയ്തീന്‍ ആഗസ്റ്റ് 7ന് എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക