Image

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിയില്‍ അവകാശവാദവുമായി തമിഴ്‌നാട്‌

Published on 03 January, 2012
ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിയില്‍ അവകാശവാദവുമായി തമിഴ്‌നാട്‌
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധി ശേഖരത്തിന്റെ അവകാശവാദവുമായി തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍. നിധിയുടെ പൈതൃകവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്‌ക്കാണെന്നു പറയുന്നു.

മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത്‌ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്‌ജനങ്ങള്‍ കൊടുത്ത നികുതി, ദാനം ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്‌തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിക്കുകയായിരുന്നുവെന്ന്‌ തമിഴ്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക