Image

കാന്‍ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

Published on 15 May, 2015
കാന്‍ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

പാരീസ്: ലോക പ്രശസ്ത ചലച്ചിത്രോത്സവമായ കാന്‍ ഫെസ്റ്റിവലിനു ഔപചാരിക തുടക്കമായി. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്. അറുപത്തിയെട്ടാം തവണയാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

താര സാന്നിധ്യംകൊണ്ടു സമ്പന്നമാക്കുന്ന ഫെസ്റ്റിവലില്‍ വരുന്ന 12 ദിനങ്ങളിലായി വേദികള്‍ പുതിയ കഥരചിക്കും ഇത്തവണ ലോകോത്തര സിനിമകളുടെ ഏറ്റവും മികച്ച പ്രദര്‍ശനവും സംഘാടകര്‍ ഉറപ്പു നല്‍കുന്നു.

ഇന്ത്യയില്‍നിന്ന് ഐശ്വര്യ റായ് മകള്‍ ആരാധ്യയും കാന്‍സ് ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്. ഹ്യൂ ജാക്കമാന്‍, ലിയ സെഡോക്‌സ്, നതാലി പോര്‍ട്ട്മാന്‍ എന്നിവര്‍ നേരത്തെതന്നെ സ്ഥലത്തെത്തിക്കഴിഞ്ഞു.

റ്യാന്‍ ഗോസ്ലിംഗ്, ഡേവിഡ് ക്രോണന്‍ബര്‍ഗ്, കെന്‍ ലോച്ച്, സോഫിയ ലോറന്‍ തുടങ്ങിയ പ്രമുഖര്‍ എത്തിയിട്ടുള്ള മേള മേയ് 24 നു സമാപിക്കും.

ഫെസ്റ്റിവലിന്റെ സവിശേഷതകള്‍:

0- റെഡ് കാര്‍പ്പറ്റില്‍ അനുവദനീയമായ സെല്‍ഫികളുടെ എണ്ണം.

1- പാം ഡി ഓര്‍ പുരസ്‌കാരം നേടിയ സംവിധായികമാരുടെ എണ്ണം. 1993ല്‍ ദ പിയാനോ എന്ന ചിത്രത്തിലൂടെ കിവി ജെയ്ന്‍ കാംപ്യനാണ് ഇതു നേടിയത്.

9- ജൂറി അംഗങ്ങളുടെ എണ്ണം. ഇതില്‍ അഞ്ചു പുരുഷന്മാരും നാലു സ്ത്രീകളും. ജോയല്‍ കോയനും ഈഥന്‍ കോയനുമാണ് പ്രസിഡന്റുമാര്‍.

60- റെഡ് കാര്‍പ്പറ്റിന്റെ നീളം, മീറ്റര്‍ കണക്കില്‍.

83- ഈ വര്‍ഷം സ്‌ക്രീന്‍ ചെയ്യുന്ന ഫീച്ചര്‍ ഫിലിമുകളുടെ എണ്ണം.

468- മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി കാമറകളുടെ എണ്ണം.

500- ഫെസ്റ്റിവല്‍ വേദിയില്‍ പെട്രോളിംഗിനു അധികമായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരുടെ എണ്ണം.

4500- പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം.

31500- അക്രെഡിറ്റേഷന്‍ കിട്ടിയ സന്ദര്‍ശകരുടെ എണ്ണം.

210000- ഫെസ്റ്റിവല്‍ സമയത്ത് കാന്‍സിലെ ജനസംഖ്യ. ഫെസ്റ്റിവല്‍ അല്ലാത്ത സമയത്ത് ഇത് എഴുപതിനായിരം മാത്രം.

2,00, 0000 യൂറോ - ഫെസ്റ്റിവലിന്റെ ബജറ്റ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക