Image

മെട്രോ റെയില്‍: ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ ആര്യാടന്‍

Published on 03 January, 2012
മെട്രോ റെയില്‍: ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ ആര്യാടന്‍
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന്‌ ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പദ്ധതിയില്‍ നിന്ന്‌ ഇ ശ്രീധരനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ ആഗോള ടെന്‍ഡറിനെക്കുറിച്ച്‌ ആലോചിച്ചത്‌ ഇ ശ്രീധരന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍നിന്ന്‌ വിരമിച്ച സാഹചര്യത്തില്‍ ടെന്‍ഡര്‍ പോലുമില്ലാതെ അവരെ പദ്ധതി ഏല്‍പ്പിക്കുന്നത്‌ ശരിയാണോ എന്ന അഭിപ്രായം ഉയര്‍ന്നതിനാലാണ്‌. ടെന്‍ഡര്‍ വിളിച്ചാല്‍ അഴിമതി, ടെന്‍ഡര്‍ ഇല്ലാതെ പദ്ധതി ഏല്‍പ്പിച്ചാല്‍ അഴിമതിയില്ല എന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണെന്ന്‌ മനസിലാകുന്നില്ല. ശ്രീധരന്റെ സേവനം ഏതുവിധത്തിലും സര്‍ക്കാര്‍ ഉപയോഗിക്കും. ഉപദേശകനായി എങ്കിലും പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തും. എന്നാല്‍ മുഖ്യമന്ത്രിയും വ്യാവസായ മന്ത്രിയും താനും സംസാരിച്ചപ്പോഴും പദ്ധതിയുമായി സഹകരിക്കാന്‍ ശ്രീധരന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ല. അദ്ദേഹം സഹകരിക്കാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ പദ്ധതിയുടെ എം.ഡി ആക്കാനും തയ്യാറാണ്‌.

പദ്ധതി നടത്തിപ്പില്‍ ഗ്ലോബല്‍ ടെന്‍ഡറിനെക്കാള്‍ വലുതാണ്‌ ശ്രീധരന്റെ സേവനം. ശ്രീധരന്റെ സേനവം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ ആഗോള ടെന്‍ഡര്‍ പോലും ഉപേക്ഷിക്കും. അദ്ദേഹം അത്രയ്‌ക്ക്‌ സമര്‍ത്ഥനം വിശ്വസ്‌തനുമാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക