Image

രാഹുലിനെ പരികര്‍മിയാക്കണമെന്ന ആവശ്യം തല്‍ക്കാലം പരിഗണിക്കേണ്‌ടെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര്

Published on 03 January, 2012
 രാഹുലിനെ പരികര്‍മിയാക്കണമെന്ന ആവശ്യം തല്‍ക്കാലം പരിഗണിക്കേണ്‌ടെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര്
കൊച്ചി: ചെറുമകന്‍ രാഹുല്‍ ഈശ്വറിനെ ശബരിമലയില്‍ തന്റെ പരികര്‍മിയാക്കണമെന്ന ആവശ്യം തല്‍ക്കാലം പരിഗണിക്കേണ്‌ടെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര്. ഹൈക്കോടതിക്ക് അയച്ച കത്തിലാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിവാദങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്നും കണ്ഠരര് മഹേശ്വരര് കത്തില്‍ വ്യക്തമാക്കുന്നു. 

അരനൂറ്റാണ്‌ടോളമായി ഭഗവാനെ പൂജിച്ചു കഴിയുന്ന താന്‍ ആചാരങ്ങളില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണമുന്നയിക്കുന്നതെന്നും തന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരികര്‍മിയായി ശബരിമല ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാനുള്ള രാഹുലിന്റെ ശ്രമം ദേവസ്വം ബോര്‍ഡ് തടഞ്ഞതോടെയാണ് വിവാദമാരംഭിച്ചത്. കണ്ഠരര് മഹേശ്വരരുടെ മകളുടെ മകനാണ് രാഹുലെന്നും ആചാരപ്രകാരം ഇദ്ദേഹത്തിന് ശ്രീകോവിലില്‍ കയറാന്‍ അനുവാദമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് തന്ത്രി അയച്ച കത്ത് കോടതി ഹര്‍ജിയായി പരിഗണിക്കുകയായിരുന്നു. 

തല്‍ക്കാലം തന്ത്രിക്ക് നിലവിലുള്ള പരികര്‍മികള്‍ തന്നെ മതിയെന്നും കോടതി ഹര്‍ജി പരിഗണിക്കവേ ഉത്തരവിട്ടിരുന്നു. താന്ത്രികകാര്യങ്ങളില്‍ തന്ത്രിയുടേതാണ് അന്തിമ അഭിപ്രായമെന്നായിരുന്നു തന്ത്രിയുടെയും രാഹുലിന്റെയും വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക