Image

ആഗോള സാംസ്‌കാരിക ഒളിമ്പ്യാഡ്‌: മലയാളി വിദ്യാര്‍ഥിനിക്ക്‌ സ്വര്‍ണമെഡല്‍

Published on 03 January, 2012
ആഗോള സാംസ്‌കാരിക ഒളിമ്പ്യാഡ്‌: മലയാളി വിദ്യാര്‍ഥിനിക്ക്‌ സ്വര്‍ണമെഡല്‍
ദോഹ: ബാങ്കോക്കില്‍ നടന്ന ആഗോള സാംസ്‌കാരിക ഒളിമ്പ്യാഡില്‍ ദോഹയിലെ മലയാളി വിദ്യാര്‍ഥിനിക്ക്‌ സ്വര്‍ണമെഡല്‍. ഡി.പി.എസ്‌ എം.ഐ.എസിലെ പതിനൊന്നാം ക്‌ളാസ്‌ വിദ്യാര്‍ഥിനി ഗായത്രി ശിവദാസാണ്‌ ജൂനിയര്‍ സോളോ നൃത്ത വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്‌.

ഇന്ത്യയിലെ എല്ലാ നൃത്തരൂപങ്ങളും ഉള്‍പ്പെടുത്തിയുള്ള വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ ദേശീയതല മല്‍സരങ്ങളില്‍ വിജയം നേടിയ 300ഓളം പേരാണ്‌ മാറ്റുരച്ചത്‌. കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തില്‍ പൂനെയില്‍ നടന്ന ദേശീയതല മല്‍സരത്തില്‍ ഗായത്രി ഒന്നാം സ്ഥാനം നേടിയിരുന്നു. ആറാം വയസ്സ്‌ മുതല്‍ കോയമ്പത്തൂര്‍ നാട്യനികേതന്‍ ഡയറക്ടറും നര്‍ത്തകിയുമായ മൃദുല റായിയുടെ കീഴില്‍ നൃത്തം അഭ്യസിച്ചുതുടങ്ങിയ ഗായത്രി ഇപ്പോള്‍ ദോഹയിലെ അഭിനയ ഡാന്‍സ്‌ സ്‌കൂളില്‍ കലാമണ്ഡലം സിനിയുടെ ശിഷ്യയാണ്‌.

സിനിയും വേണു മേനോനും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത നൃത്തമാണ്‌ ബാങ്കോക്കിലെ മേളയില്‍ അവതരിപ്പിച്ച്‌ ഗായത്രി സ്വര്‍ണം നേടിയത്‌. തൃശൂര്‍ എടമുട്ടം സ്വദേശിയായ പിതാവ്‌ ശിവദാസ്‌ ഖത്തര്‍ എയര്‍വെയ്‌സില്‍ ഉദ്യോഗസ്ഥനാണ്‌.
ആഗോള സാംസ്‌കാരിക ഒളിമ്പ്യാഡ്‌: മലയാളി വിദ്യാര്‍ഥിനിക്ക്‌ സ്വര്‍ണമെഡല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക