Image

ചെറുകിട സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പദ്ധതി: കുവൈറ്റ്‌ മന്ത്രി

Published on 03 January, 2012
ചെറുകിട സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പദ്ധതി: കുവൈറ്റ്‌ മന്ത്രി
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ സമഗ്ര സാമ്പത്തിക പുരോഗതിയുണ്ടാവണമെങ്കില്‍ ചെറുകിട സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ സ്വതന്ത്ര സംവിധാനം അനിവാര്യമാണെന്ന്‌ വാണിജ്യവ്യവസായ, വികസനാസൂത്രണ മന്ത്രി ഡോ. അമാനി ബുരസ്ലി അഭിപ്രായപ്പെട്ടു.

ഈ ദിശയില്‍ കരടുനിയമത്തിന്‌ മന്ത്രാലയം രൂപംനല്‍കിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയ മന്ത്രി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ ഇന്‍ഡസ്‌ട്രിയല്‍ ബാങ്ക്‌ ഓഫ്‌ കുവൈത്തില്‍നിന്ന്‌ സഹായം ലഭ്യമാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കൂട്ടിച്ചേര്‍ത്തു. അടുത്തപടിയായി ചെറുകിട സംരംഭങ്ങളെ സഹായിക്കാന്‍ സ്വതന്ത്ര സംവിധാനം രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത്‌ 28,000 ഓളം പേര്‍ക്ക്‌ ജോലി നല്‍കുന്ന ചെറുകിട സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിലവില്‍ സംവിധാനമൊന്നുമില്‌ളെന്ന്‌ ബുരസ്ലി ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറയും തൊഴില്‍ സാധ്യതയുടെയും പകുതിയോളം ചെറുകിട സംരംഭങ്ങളില്‍നിന്നാണെന്നും അവര്‍ പറഞ്ഞു.
ചെറുകിട സംരംഭങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പദ്ധതി: കുവൈറ്റ്‌ മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക