Image

`ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു!

എം. മുണ്ടയാട്‌ Published on 14 May, 2015
`ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു!
ചുരുങ്ങിയ കാലം കൊണ്ട്‌ പ്രവാസി മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ പ്രവാസി ചാനലിലെ ശ്രദ്ധേയമായ `ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' എന്ന പ്രത്യേക പരിപാടി മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു! ഏകദേശം പതിനഞ്ചോളം മലയാള വെള്ളിത്തിരയിലെ തിളങ്ങുന്ന താരങ്ങളെയും പ്രശസ്‌തരായ ഗായകരോടുമുള്ള കുശല സല്ലാപമാണ്‌ `ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌'

പ്രേഷകരുടെ നിരന്തരമായ ഇമെയില്‍ സന്ദേശങ്ങളുടെ ഫലമായി `ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' ഈ വരുന്ന മെയ്‌ 16 മുതല്‍ 3 ദിവസങ്ങള്‍ കൂടുതലായി സംപ്രേക്ഷണം ആരംഭിക്കുന്നു എന്ന്‌ പ്രവാസി ചാനലിന്റെ ചീഫ്‌ പ്രൊഡ്യുസര്‍ ജില്ലി സാമുവല്‍ പറഞ്ഞു. ടെലിവിഷന്‍ റേടിങ്ങില്‍ ഈ പ്രോഗ്രാം വളരെ മികച്ചതാണെന്നും ജില്ലി മാധ്യമങ്ങളോട്‌ പറഞ്ഞു.

ശനിയാഴ്‌ച ഉച്ച കഴിഞ്ഞു 2 മണി, തിങ്കളാഴ്‌ച 7 മണി, ബുധനാഴ്‌ച 7pm എന്നീ ദിവസങ്ങളില്‍ സംപ്രക്ഷേപണം ചെയ്യുന്നു. മെയ്‌ 16 നു 2 മണിക്കുള്ള എപ്പിസോഡില്‍ പ്രിയങ്കരിയായ തെസ്‌നിഖാന്‍ അവരുടെ സിനിമ അനുഭവങ്ങളും അമേരിക്കന്‍ യാത്രാവിശേഷങ്ങളും പങ്കുവെക്കാന്‍ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക്‌ വീണ്ടും എത്തിച്ചേരുന്നു.

മിത്രാസ്‌ പ്രൊഡക്ഷന്‍സും പ്രവാസി ചാനലും കൈകോര്‍ത്തുപിടിച്ചു നിര്‍മിച്ച ഈ ടെലിവിഷന്‍ ഷോയില്‍ മലയാളസിനിമ മേഖലയിലെ പ്രമുഖ താരങ്ങളും ഗായകരും അവരുടെ അമേരിക്കന്‍ യാത്രാവിശേഷങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളും പങ്കുവെക്കാന്‍ നമ്മുടെ മുന്നിലെക്കെത്തുന്നു. അമേരിക്കയിലെ ഓരോ മലയാളികളുടെയും ഊഷ്‌മളമായ സ്‌നേഹത്തെ കുറിച്ചും അവരോടൊപ്പം ചിലവഴിച്ച സുന്ദരമായ ദിവസങ്ങളെ കുറിച്ചും സസന്തോഷം നമ്മോടു പങ്കുവക്കുന്നതിനോടൊപ്പം ചുരുക്കം ചില ആളുകളില്‍നിന്നും ഉണ്ടായ വേദനാജനകമായ അനുഭവങ്ങളും ഒരു മറയും കൂടാതെ ഇവര്‍ മനസുതുറന്നു പറയുന്നു.

KPAC ലളിത, സുരാജ്‌ വെഞ്ഞാരമൂട്‌ , കലാഭവന്‍ ഷാജോണ്‌, മണിയന്‍പിള്ള രാജു, ചിപ്പി, സച്ചിന്‍ വാരിയര്‍ തുടങ്ങി നിരവധി കലാക്കാരന്മാര്‍ പങ്കെടുക്കുന്ന ഈ TV ഷോ ഒരു വിദേശചാനലിനു വേണ്ടി മലയാള സിനിമ ലോകം ആദ്യമായി ഒന്നിക്കുന്ന ഒരു ടെലിവിഷന്‍ ഷോ ആണെന്ന്‌ മിത്രാസ്‌ രാജനും ഇതിന്റെ ഡയറക്ടര്‍ മിത്രാസ്‌ ഷിറാസും പറഞ്ഞു.

മുപ്പതോളം എപ്പിസോഡുകള്‍ ഉള്ള ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ്‌ അത്യന്തം രസകരവും മലയാള സിനിമ ലോകത്തെ കലാകാരനമാര്‌ക്ക്‌ അമേരിക്കന്‍ മലയാളികളോടുള്ള സ്‌നേഹവും ബഹുമാനവും കാണിക്കുന്ന ഒരു അനുഭവമായിരുന്നെന്നും ഇതുമായി സഹകരിച്ച സിനിമ ലോകത്തെ എല്ലാ കലാരനമാര്‌കും സാങ്കേതിക വിദഗ്‌ധര്‍ക്കും മിത്രാസിനുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാനെന്നും മിത്രാസ്‌ രാജനും ഷിറാസും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവാസി ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനൊ, പ്രോഗ്രാമ്മുകള്‍ നിര്‍മ്മിക്കുവനൊ താല്‌പര്യം ഉള്ളവര്‍ 908 345 5983 എന്ന നമ്പരില്‍ ബന്ധപ്പെടുക.
`ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു!
`ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു!
`ഞാന്‍ അമേരിക്കയില്‍ വിത്ത്‌ മിത്രാസ്‌ രാജ്‌' മുക്തകണ്‌ഠമായ പ്രശംസയോടെ മുന്നേറുന്നു!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക