Image

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൈലാ ഓ ലൈല ഇന്ന്

ആശ പണിക്കര്‍ Published on 13 May, 2015
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൈലാ ഓ ലൈല ഇന്ന്
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജോഷി-അമലാപോള്‍ ചിത്രം ലൈലാ ഓ ലൈല ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. 

മോഹന്‍ലാല്‍-അമല എന്നിവരുടെ ആരാധകരെ തൃപ്തിപ്പെടുത്തും വിധത്തിലാണ് ഈ ബിഗ് ബജറ്റ് സിനിമ ഒരുക്കിയിട്ടുള്ളത്. അമല നായികയായി എത്തുന്ന ചിത്രം തികച്ചും ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. റണ്‍ ബേബി റണ്ണിനു ശേഷം ലാലും അമലാ പോളും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, തീപാറുന്ന സ്റ്റണ്ടും നെഞ്ചിടിപ്പു കൂട്ടുന്ന കാര്‍ റേസിങ്ങുമെല്ലാം ചേര്‍ന്ന് ചിത്രത്തിന് ഒരു ബോളിവുഡ് ആക്ഷന്‍ മുവീയുടെ ചടുലത പകര്‍ന്നിട്ടുണ്ട്. എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ലൈലാ ഓ ലൈല തിയേറ്ററുകളില്‍ എത്തുന്നത്, 

ബാങ് ബാങ്, കഹാനി, സിങ് ഈസ് കിങ് എന്നീ സൂപ്പര്‍ഹിറ്റ് ബോളിവുഡ് സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ മലയാളി തിരക്കഥാകൃത്ത് സുരേഷ് നായരുടേതാണ് ലൈലയുടെ തിരക്കഥ. തമിഴ് നടന്‍ സത്യരാജ് സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. കൈനത് അറോറ, രാഹുല്‍ ദേവ് തുടങ്ങിയ ബോളിവുഡ് താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. ഏറ്റവും ആധുനികമായ എഡിറ്റിംഗ് -ഷൂട്ടിംഗ് സാങ്കേതികവിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. തികച്ചും ഒരു റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറായിരിക്കും ലൈല ഓ ലൈല. 


പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലൈലാ ഓ ലൈല ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക