Image

ശാസ്‌ത്രരംഗത്ത്‌ ചൈന ഇന്ത്യയെ മറികടുന്നു: പ്രധാനമന്ത്രി

Published on 03 January, 2012
ശാസ്‌ത്രരംഗത്ത്‌ ചൈന ഇന്ത്യയെ മറികടുന്നു: പ്രധാനമന്ത്രി
ഭുവനേശ്വര്‍: ശാസ്‌ത്രരംഗത്ത്‌ ചൈന ഇന്ത്യയെ മറികടുന്നുവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വ്യക്തമാക്കി. ഇന്ത്യ ഈ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഒറീസയിലെ കെ.ഐ.ഐ.ടി കാമ്പസില്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ വ്യക്തമാക്കി.

ഇപ്പോള്‍ ഇന്ത്യ വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്‌ ശാസ്‌ത്ര ഗവേഷണങ്ങള്‍ക്കും വികസനത്തിനും ചെലവഴിക്കുന്നത്‌. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ അവസാനമാകുമ്പോഴേക്കും പ്രതിശീര്‍ഷ വരുമാനത്തിന്റെ രണ്ട്‌ ശതമാനമെങ്കിലും ഈ മേഖലയിലേക്ക്‌ മാറ്റി വെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ശാസ്‌ത്രലോകത്ത്‌ ഇന്ത്യയുടെ സ്ഥാനം പിന്നാക്കം പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക