Image

കാക്കൂരില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

Published on 03 January, 2012
കാക്കൂരില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട്: കാക്കൂരിലെ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ടി.സി പാലം സ്വദേശി ബാലന്‍ (55), മടവൂര്‍ സ്വദേശി ജോസ് അങ്കത്തായി (58) എന്നിവരാണ് മരിച്ചത്. ബാബു എന്നയാളെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് ഇവരെല്ലാം.

കാക്കൂര്‍ മുറയോത്തുമ്മല്‍ ഹരിജന്‍ കോളനിക്ക് സമീപമുള്ള ക്വാറിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നാണ് അപകടം നടന്നത്. മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. ഒരാളെ വൈകാതെ രക്ഷപെടുത്തി. തുടര്‍ന്ന് രണ്ട് ജെ.സി.ബി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് ഒടുവില്‍ വൈകീട്ട് അഞ്ചോടെ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ജില്ലാ കളക്ടര്‍, എസ്.പി, ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക