Image

ജലനിരപ്പ്: കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല

Published on 03 January, 2012
ജലനിരപ്പ്: കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി പരിഗണിച്ചില്ല. തത് സ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. അന്തിമ തീരുമാനം സുപ്രീം കോടതി കൈക്കൊള്ളുമെന്ന് സമിതി വ്യക്തമാക്കി.

ഫിബ്രവരി രണ്ടിന് സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടും കേരളത്തിലെ എം.പിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനവും സുപ്രീം കോടതിയ്ക്ക് കൈമാറും. ഇതിന് മുന്നോടിയായി ജനവരി 24, 25 തീയതികളില്‍ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേരും. അതിനിടെ അണക്കെട്ടില്‍ പരിശോധന നടത്തിയ സാങ്കേതിക വിദഗ്ദ്ധരായ ഡോ.സി.ഡി തട്ടേ, ഡി.കെ മേത്ത എന്നിവര്‍ക്കെതിരെ കേരളം നല്‍കിയ പരാതി ഉന്നതാധികാര സമിതി ഫയലില്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക