Image

`മലയാളം, എന്റെു മാതൃഭാഷ: നിങ്ങളുടെയും!-5 ( പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 11 May, 2015
`മലയാളം, എന്റെു മാതൃഭാഷ: നിങ്ങളുടെയും!-5 ( പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
(മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഫിലഡല്‍ഫിയയുടെ (മാപ്‌) `കവിതഥ' എന്ന ഏകദിന സെമിനാറിലെ കീനോട്ട്‌ പ്രസംഗത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.)

ഫ്‌ളോറല്‍ പാര്‍ക്കിലെ മലയാളം സ്‌കൂള്‍

നമ്മുടെ കുട്ടികള്‍ മലയാളം പഠിക്കണമോ? വേണമെങ്കില്‍, എത്രമാത്രം? എവിടംവരെ?
നിങ്ങളുടെ മലയാളം പഠിച്ച കുട്ടിക്ക്‌ എത്ര വാക്കുകള്‍ അറിയാം?
സങ്കീര്‍ണ്ണ ചിന്തകള്‍ വിനിമയം ചെയ്യാന്‍ അവര്‍ക്കാകുമോ?
ഇവിടെ, ചെന്നൈയിലും ദില്ലിയിലും മുംബൈയിലും ഉള്ള മാതിരി -ആശാന്‍ മെമ്മോറിയല്‍ സ്‌കൂളും കേരളാ സ്‌കൂളും ആദര്‍ശ വിദ്യാലയവും പോലെ -മലയാളം (കേരള) സ്‌കൂളുകള്‍ ഫ്‌ളോറല്‍ പാര്‍ക്കിലും മറ്റും ഉണ്ടെങ്കില്‍ അവരെ നിങ്ങള്‍ അവിടെ ചേര്‍ക്കുമോ?....

>>കൂടുതല്‍ വായിക്കാന്‍ പിഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
Professor Kunjappu 2015-05-12 02:53:50

Dear Readers:

Toward the end of this article (KAVITHATHA: Part 5/5), there is a mention about the GINI index. 
Please read the GINI index of India as 0.34 (34%).  It is not 3.4 (34%).

Thanks for reading

Dr. Kunjappu

വിദ്യാധരൻ 2015-05-12 19:32:48
നമ്മുടെ കുട്ടികൾ മലയാളം പഠിക്കണമോ? എത്രമാത്രം പഠിക്കണം? എവിടം വരെ? ഇതിന് ഒരു ഉത്തരം തരുവാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം പലതാണ്. ആ കാരണങ്ങളെ വിശകലനം ചെയ്യുമ്പോൾ മിക്ക മലയാളികളും തങ്ങളുടെ കൂടെ കൊണ്ടുവന്ന ധാരണകളുടേയും, തെറ്റുധാരണകളുടെയും , ദുരഭിമാനത്തിന്റെയും പല്ലിട കുത്തി മണപ്പിക്കുന്ന ഒരവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കും. എന്നാലും പറയണ്ട കാര്യം പറയണമല്ലോ. 

1. കേരളത്തിൽ നിന്ന് കുടിയേറിയവർക്ക് മലയാളത്തെക്കാൾ ഉപരി തങ്ങളുടെ മക്കൾ ആംഗലേയ ഭാഷ     പഠിക്കുന്നതിൽ ആയിരുന്നു താത്പര്യം.  ഇതിനു പല കാരണങ്ങൾ ഉണ്ടാവാം. അമേരിക്കയിൽ അവരുടെ ഭാവി സുരക്ഷിതമാകണം എങ്കിൽ മലയാളം തുണയായി വരില്ല എന്ന ധാരണ.  ഇക്കാര്യത്തിൽ വിദ്യസമ്പന്നരും, അടിസ്ഥാന വിദ്യാഭ്യാസമുള്ളവരും, എഴുതാനും വായിക്കാനും അറിയാവുന്ന മാതാപിതാക്കളുടെയും ധാരണയും തെറ്റ്ധാരണയും ഒന്ന് തന്നെ 
2. ബഹുഭൂരിപക്ഷം  മലയാളികളും മലയാളഭാഷയെ സ്നേഹിച്ചിട്ടില്ല, വായിച്ചിട്ടില്ല പഠിച്ചിട്ടില്ല എന്നതൊരു സത്യം  അങ്ങനെയുള്ള പലരും എഴുത്തുകാരും സാഹിത്യകാരും ആയിതീർന്നു എന്നത് മറ്റൊരു  അമേരിക്കൻ സത്യം
3. ആര് ഭാഷ പഠിപ്പിക്കും? ഭാഷ ശരിക്ക് പടിച്ചിട്ടില്ലാത്തവരും അറിയാൻ വ്യ്യാത്തവരുമോ? ഭാഷ അറിയാൻ വയ്യാത്ത ഒരാളും, അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ ഏതേതു സ്ഥാനത്തു നിന്നാണോ ധ്വനി പുറപ്പെടുന്നത് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കാൻ അറിയാൻ വയ്യാത്ത ഒരാൾ 'കവിതഥ ' എന്ന് പഠിപ്പിച്ചാൽ ചിലപ്പോൾ ദന്ത്യാക്ഷരത്തിലെ അതിഖരമായ 'ഥ' മൂർദ്ന്യത്തിൽ തട്ടി 'കവിതഥ' 'കവിതഴ' -യാവാൻ സാദ്ധ്യതയുണ്ട്.  (ചില അദ്ധ്യാപകന്മാർക്ക് നാക്കിന്റെ തുമ്പു ജന്മനാലെ ലോഭിച്ചതായതുകൊണ്ട് നാക്ക് പല്ലിൽതട്ടാതെ തെറ്റായാ ധ്വനി പുറത്തേക്ക് വരികയും അത് കേട്ട് പഠിക്കുന്ന വിദ്യാർത്തികൾക്ക് പ്രശനമായി തീരുകയും ചെയ്യാം. അതുകൊണ്ട് മാതാപിതാക്കൾ അദ്യാപകരുടെ പല്ലും നാക്കും പരിശോധിക്കുന്നത് നല്ലതായിരിക്കും )
4. മലയാള അദ്യാപകനായിട്ടു മാതാപിതാക്കൾ തിരെഞ്ഞെടുക്കുകയാണെങ്കിൽ, ഡോക്ടർ . റോഡ്നി മോർഗു എന്ന അന്ധനും, ഒരു ക്ലാസ്പോലും കട്ട് ചെയ്യാതെ, 'വിദ്യാധര വിലാസം' ഹോട്ടലുകളിൽ വായിൽ നോക്കി നിന്നിട്ടില്ലാത്തവനും, ഒരു 'കവിതഥ  കളും എഴുതാത്തവനുമായ്   അമേരിക്കൻ മലയാള അട്യാപകനെയാണ് ഞാൻ ശുപാർശ ചെയ്യുന്നത്.  അതല്ലാതെ താഴെ പറയുന്ന തരത്തിലുള്ള ഒരധ്യാപകനെ കണ്ടെത്തി മലയാള ഭാഷ പഠിപ്പിച്ചു അടുത്ത തലമുറയെ പഠിപ്പിക്കാം എന്ന് വിചാരിച്ചാൽ സംഗതി അവധാളത്തിലാകും.  

'നല്ലൊരു ജാതിയിൽ വന്നു പിറന്നു 
നല്ലൊരു രൂപഗുണങ്ങളുമുണ്ട്‌ 
ഹരിയെന്നാദിയൊരക്ഷരമവനുടെ 
അരികെക്കൂടി പോയിട്ടില്ല 
പ്രൗഡതയെല്ലാം കണ്ടാൽ തോന്നും 
മൂഡതയല്ലാതവനറിവില്ല 
ഗണിതഗ്രന്ഥം വൈദ്യവുമണ്ടതി-
ഗുണവാനെന്നു പ്രസിദ്ധൻതാനും " (രുക്മിണീസ്വയംവരം -നമ്പ്യാർ ) 

 സമൂഹത്തിലിരുന്നു സമുഹത്തെ നോക്കി എഴുതണ്ട മിക്ക അമേരിക്കൻ എഴുത്തുകാരുടെ കണ്ണ്‍, കുറുക്കന്റെ കണ്ണ്‍ കോഴികൂട്ടിൽ എന്നത് പറഞ്ഞതുപോലെ, ആരെങ്കിലും തന്റെ എഴുത്തിനെ പ്രശംസിക്കുന്നുണ്ടോ, ഏതെങ്കിലും സംഘടന തന്റെ പേര് അവാർഡിന് തിരെഞ്ഞെടുത്തിണ്ടോ എന്നൊക്കെ നോക്കി ഈ-മലയാളിയിലും അതുപോലെ ഒരു സാഹിത്യ ആക്കാർഡമി അവാർഡ് പ്രതീക്ഷിച്ചു കേരളത്തിലുമാണ്.  ഭാഷവളരുമോ തളരുമോ എന്ന് എനിക്കറിയില്ല പക്ഷെ മാറ്റങ്ങൾക്കും  വിധേയപ്പെട്ടു ആംഗലേയ ഭാഷയുടെ അതിപ്രസരമേറ്റ്, വൈദേശികപൗരത്വമുള്ള ഒരു ഭാഷയായി മാറാൻ സാധ്യതയുണ്ട്.

പുരാണമിത്യേവ ന സാധുസർവ്വം 
ന ചാപി കാവ്യം നവമിത്യവദ്യം 
സന്ത:പരീക്ഷാന്യതരദ് ഭജന്തേ 
മൂഡ: പരപ്രത്യയനേയ ബുദ്ധീ (കാളിദാസൻ -മാലവികാഗ്നിമിത്രം )

പഴയതാണ് എന്നതുകൊണ്ട്‌ എല്ലാം നന്നായികൊള്ളണം എന്നില്ല. പുതിയതായതുകൊണ്ട് കാവ്യം നിന്ദ്യവും ആകുന്നില്ല. വിവേകിൾ പരിശോധിച്ചിട്ട് നല്ലത് തിരെഞ്ഞെടുക്കുന്നു. മൂടന്മാർ അന്യരാൽ നയിക്കപെടുന്ന ബുദ്ധിയോടുകൂടിയവരാണ്‌ (അവാർഡാണ് എല്ലാം എന്ന് വിശ്വസിക്കുന്നവരെ ഈ മൂഡഗണത്തിൽപ്പെടുത്താം )
ആകുലൻ 2015-05-13 08:08:03
അടുത്ത തലമുറ 'കൊരച്ചു കൊരച്ചു' മലയാളം പറയും എന്നല്ലാതെ വലിയ പ്രതീക്ഷയൊന്നും ഇല്ല.   ഇപ്പോഴാത്തെ സാഹിത്യകാരന്മാരും, കൊരക്കുന്നുന്ന അടുത്ത തലമുറയും, നാട്ടിൽനിന്ന് ഇപ്പോൾ ഇറക്കുമതി ചെയ്യ്‌തുകൊണ്ടിരിക്കുന്ന സങ്കര മലയാള ഭാഷ സംസാരിക്കുന്നവരുംകൂടി മലയാള ഭാഷയുടെ അന്ത്യം കുറിക്കും എന്നതിന് സംശയം ഇല്ല.  ഇവിടെ ചിലെരെഴുതുന്നത് വായിച്ചാൽപോലും മനസിലാകില്ല.  കുറെ വാക്കുകൾ വാരി അവിടേം ഇവിടേം വിതറിയിട്ട് അത് കവിതയാണു, കഥയാണ് എന്നൊക്കെ പറഞ്ഞാൽ എവിടെ മനസില്ലാകില്ല.  എല്ലാ വിധത്തിലും മലയാള ഭാഷ നശിക്കുകയോ രൂപാന്തരം പ്രാപിക്കുകയോ ചെയ്യുകയാണ്.  നാട്ടിലെ ജനങ്ങളും ബംഗാളികളും ചേർന്ന് ആകെ ഭാഷ കലക്കി കളയും . മലയാള ഭാഷ സമയമാം രഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

John Varghese 2015-05-13 08:30:20
അമേരിക്കയിലെ എഴുത്തുകാരുടെ കണ്ണ് അങ്ങും മനം ഇങ്ങുമാണ്; റോഡ്നി  മോര്ഗിന് കണ്ണിനു കാഴച്ച  ഇല്ലാത്തതുകൊണ്ട് മനസ്സും അകകണ്ണും മലയാളവും അതുപോലെ പല ഭാഷകൾ പഠിക്കാനും ഉപയോഗിച്ച് 

K. G. Nair 2015-05-13 10:41:37
ഭാഷസ്നേഹം, സാഹിത്യത്തോടുള്ള വാസന, അത് മറ്റുള്ളവരിലേക്ക് അവർക്ക് മനസിലാകുന്ന രീതിയിൽ പകരാനുള്ള മനസ്സ്ക, കാലോചിതമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മനസ്ഥിതി കഠിനാദ്ധ്വാനം എന്നിവയാൽ മാത്രമേ ഭാഷ വളരുകയുള്ളൂ അല്ലാതെ കുറെ ഉച്ചപ്പാട് ഉണ്ടാക്കിയാൽ ഭാഷ വളരുകയില്ല. അമേരിക്കയിൽ മലയാള ഭാഷയുടെ ഗതി എന്താകുമെന്നു കണ്ടറിയാം.
കണ്ടതും കേട്ടതും 2015-05-13 11:42:23
ഭാഷാ-സാഹിത്യ  സമ്മേളനങ്ങളാണ് ഏറ്റവും ശുഷ്ക്കമായ സമ്മേളനങ്ങൾ. കഷ്ടിച്ച് പത്തോ പന്ത്രെണ്ട് പേര് വരും. റിപ്പോർട്ട് വരുമ്പോൾ ഇരുപതുപേരു പങ്കെടുത്തു എന്നും എഴുതി വിടും. മീറ്റിങ്ങിൽ പങ്കെടുക്കാത്ത ചിലർ അവരുടെ പേര് വാർത്തയിൽ കാണുമ്പോൾ, പ്രത്യേകിച്ച് എന്നും കസേരയിൽ മാറാതെ ഇരിക്കുന്ന നേതാവിനോട് വൈരാഗ്യം ഉണ്ടെങ്കിൽ, ഉടനെ എഡിറ്റർക്ക് എഴുതി അറിയിക്കും അയാൾ അവിടെഇല്ലായിരുന്നുവെന്ന്. പ്രതിയോഗിക്കിട്ട് പുറകിൽ നിന്ന് ഒരു കുത്ത് കൊടുത്ത സന്തോഷത്തോടെ മാറിയിരുന്നു നോക്കും എത്ര പേർ തന്റെ ഈ കുബുദ്ധി പ്രയോഗത്തിൽ പ്രതികരിക്കുന്നുന്ടെന്നു നോക്കി  ഒരു മതപരമായ മീട്ടിങ്ങാണെങ്കിൽ അവിടുത്തെ തിക്കും തിരക്കും പറയേണ്ടതില്ല.  പല വിദ്യാസമ്പന്നരായവരും ഒരല്പം അധികാരത്തിന്റെ രുചിയുള്ള അപ്പകഷണം എറിഞ്ഞുകൊടുക്കുമ്പോൾ അങ്ങോട്ട്‌ പോകും.  അമേരിക്കയിലെ ഭാഷ-സാഹിത്യ സമ്മേളനത്തിന്റെ ബദ്ധശത്രുക്കളാണ് ഈ ഭ്ക്താഗണം.  അമേരിക്കയിലെ ചില പള്ളികളിൽ പോയാൽ അൾത്താരയിൽ അത്മായ ശ്രുസൂഷയിൽ പങ്കെടുക്കുന്ന , മലയാളത്തിൽ ചൊല്ലുന്ന, ഇവിടെ ജനിച്ചുവളർന്ന തലമുറയിലുള്ള കുട്ടികളെ കാണാം. പിന്നെ മലയാളം വീടുകളിൽ പഠിപ്പിക്കുന്നത്‌ നാട്ടിൽ പോകുമ്പോൾ വല്ല്യപ്പച്ചനോടും വല്യമ്മചിയോടും സംസാരിക്കാനായിട്ടാണ് അതുപോലെ അവർ ഇങ്ങോട്ട് വരുമ്പോഴും.  കൂടാതെ തങ്ങളുടെ മക്കളും കൊച്ചുമക്കളും കൊഞ്ചി കൊഞ്ചി മലയാളത്തിൽ പറയുന്നത് കേൾക്കാനാണ്‌  ഇഷ്ടം.  മറ്റൊരു കാര്യം ആരും അക്ഷരങ്ങൾ പഠിപ്പിക്കാനോ, വിദ്യാധരൻ പറഞ്ഞതുപോലെ ശബ്‌ദശാസ്‌ത്രം പഠിപ്പിക്കാനോ ശ്രമിക്കാറില്ല. ഭാഷ ഈ രാജ്യത്ത് വളരാതിരിക്കാൻ പല കാരണങ്ങൾ ഉണ്ടായിരിക്കും പക്ഷേ ചില കണ്ടതും കേട്ടതുമായ കാര്യം പറഞ്ഞു എന്നെയുള്ളൂ 

വിദ്യാധരൻ 2015-05-15 20:28:01
അന്തപ്പൻ ഡോക്ടർ. കുഞ്ഞാപ്പുവിനോട് ഉയർത്തിയിരിക്കുന്ന ചോദ്യം ന്യാമായത് താന്നെ.  മതത്തിന്റെ ചങ്ങലകൾക്ക് ബന്ധിച്ചു നിറുത്താൻ കഴിയാതിരുന്നു ഒരു ശാസ്ത്രഞാനാണ് ഗലീലോയോ. നിശ്ചലമായി നിന്നെരിയുന്ന സൂര്യനെ ഭൂമി ചുറ്റുന്നു എന്ന സത്യം ഗലീലിയോ എന്ന ശാസ്ത്രകാരൻ വിളിച്ചുപറഞ്ഞപ്പോൾ 

"അത് കേട്ട് ഞെട്ടിപ്പകച്ചുപോയി 
മതവും കിരീടവും പള്ളികളും "

നവോത്ഥാനകാലഘട്ടം തുടങ്ങി മനുഷ്യന്റെ മസ്തിഷ്ക ക്ഷാളനം നടത്തി മതം മനുഷ്യനെ കുരങ്ങു കളിപ്പിക്കുകയായിരുന്നു.  വിദ്യാഭ്യാസ മണ്ഡലവും ശാസ്ത്ര മണ്ഡലവും അവർ കയ്യടക്കി വച്ച്.

"തിരിയുന്നു ഭൂതലം, നിശ്ചലം നി-
ന്നെരിയുന്ന സൂര്യന്റെ ചുറ്റുമായി"   എന്ന് ഗാലിലിയോ വിളിച്ചു പറഞ്ഞപ്പോൾ 

"നിരവധി നൂറ്റാണ്ടുകൾക്കു മുമ്പാ 
നരവന്ന വൈദികധർമ്മ നീതി"   -  കലകളെ ശാസ്ത്ര പുരോഗതിയെ കയറിട്ടു നിറുത്തിയിരുന്നു . ജടില മതത്തിന്റെ മേലുടുപ്പും ഉടവാളും ചെങ്കോലുമേന്തിയ പുരോഹിത വർഗ്ഗം ളോഹയുടെ കൈ ചുരുട്ടി പറഞ്ഞു 

"വെറുതെ വിടാം നിന്നെ നിന്റ ശാസ്ത്രം 
തെരുവിലെ കുപ്പയിൽ ചുട്ടെരിച്ചാൽ 
വെറുതെ വിടാം നിന്നെ നിങ്ങൾ നീട്ടും 
ഒരുതാൾ കടലാസ്സിൽ ഒപ്പ് വച്ചാൽ "

ഇവരാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖല കയ്യടക്കി വച്ച് വിദ്യാസമ്പന്നരെക്കൊണ്ട് കുരങ്ങ് കളിപ്പിക്കുന്നത്.  ഇവരുടെ ചെയ്തികളെയാണ് പ്രൊഫ. കുഞ്ഞാപ്പുവിനെപ്പോലുള്ളവരും അതുപോലെ ഡോക്ടർ . ശശി കൂട്ടിക്കലിനെ പോലുള്ള ധീരരും വെല്ലുവിളിക്കേണ്ടത്.  ഞാൻ അന്തപ്പോനോടും ആണ്ട്രൂസിനോടും ഒക്കെ  ചേർന്ന് നിന്ന് പറയട്ടെ സ്വതന്ത്ര ചിന്താഗതിക്കാരായ ഒരു സമൂഹത്തെ വാർത്തെടുക്കാനും അത്തരക്കാരെ പ്രോത്സാഹിപ്പിക്കാനും എഴുത്തുകാർക്കും വിദ്യാസമ്പന്നരായ വരേണ്യ വര്ഗ്ഗത്തിനും കഴിയുന്നില്ലെങ്കിൽ അടിമത്വത്തിന്റെ ചങ്ങലയിൽ കിടന്നു യജമാനമാർക്കു സ്തുതിഗീതം പാടി ജീവിതം അവസാനിക്കപ്പെടും 

'പരിവർത്തനത്തിന്റെ കാഹളങ്ങൾ 
പരിസരം നിന്ന് മുഴക്കിടുമ്പോൾ 
അണയുക നാമോത്തുചേർന്നെതിർക്കാ-
നവയുടെ സംഹാരവാസനയെ,
ഗതിയില്ല, മാനവഭാവശില്പം 
പുതിയസംസ്കാരത്തിൽ വാർത്തിടാതെ 
പുലരിയെച്ചെന്നു പിഴുതെറിയാ-
നലയുമി മേചകമേഘമാല 
ഇവിടെനിന്നോയടിച്ചു മാറ്റാൻ 
നീ വരുമോ നാടിന്റെ ചിത്രകാരാ' 
വിദ്വാൻ അപ്പച്ചൻ 2015-05-13 19:49:47
ലയാള ഭാഷ പഠിക്കാനുള്ള ഒരു ബുദ്ധിമുട്ട് അമ്പത്തി ഒന്നക്ഷരങ്ങളാണ് പണ്ടുള്ളവർ ഭാഷ, വ്യാകരണം തുടങ്ങിയവ പഠിച്ചതിനു ശേഷം സാഹിത്യസേവയിൽ പങ്കുകൊള്ളും. എന്നാൽ ഇന്ന് ഇവയൊന്നും ഒരു പ്രശനമല്ല. അമ്പത്തൊന്നക്ഷരം അറിയാവുന്ന എത്രപേർ കാണും? ഏകദേശം മൂന്നൂറ്റി അമ്പത് വർക്ഷങ്ങൾക്ക് മുൻപ് എഴുതിയ നമ്പ്യാർ കൃതികളിൽകൂടി കടന്നുപോകുമ്പോൾ മനസിലാകുന്നത് വളരെ അച്ചടക്കപൂർണ്ണമായ  ഒരു പാഠപദ്ധതി അന്ന് നിലവിലുണ്ടായിരുന്നു. അതിനെ ഞങ്ങൾ അച്ചടക്കത്തോടെ പിന്തുടർന്നിരുന്നു. ഇന്ന് എഴുത്തും വായനയും അറിയാൻ വയ്യാത്തവൻ കഥാകൃത്തും, കവിയുമൊക്കെയായി അമേരിക്കയിൽ ഓടിക്കളിക്കയാണ്.  അത്തരക്കാർക്ക് ആരെയും നേർവഴിക്കു നടത്താൻ കഴിയില്ല 

കുറവില്ലാതുള്ളക്ഷരവിദ്യക-
ളറിവാൻ മാത്രം ബുദ്ധിയുമില്ല 
അറിവുള്ളതിനെസ്സഭയിൽ ചെന്നാൽ 
പറവാൻ വാക്കിനു കൗശലമില്ല 
******************************************
അക്ഷരമെന്നാലമ്പതുമൊന്നുമ-
തിൽപരമെങ്ങാൻ കേൾപ്പാനുണ്ടോ ?
പ്രാകൃതമെന്നും സംസ്കൃതമെന്നും 
വ്യാകരണം പതിനെട്ടു പുരാണം 
സൂത്രം നാടക കവ്യശ്ലോഗം 
ശാസ്ത്രം പലവക ചമ്പു ബൃഹത് ക്കഥ 
ഗദ്യ ഗ്രന്ഥം പദ്യഗ്രന്ഥം
ഗണിതം വൈദ്യം വൈദികതന്ത്രം 
ഇത്തരമനവതി പുസ്തകജാലസ -
മസ്തവുമമ്പത്തൊന്നിലടങ്ങും 
അക്ഷരമീവക കൂട്ടിചേർത്തതി-
ലക്ഷതമാക്കിയ രസമുളവാക്കി 
പ്രാസവും അർത്ഥവും ഇടചേർത്തതിലു -
ളാസ്യരസങ്ങളുമങ്ങുളവാക്കി 
തീർക്കും നല്ലൊരു കവിയുടെ കവിതകൾ 
കേൾക്കും പരിക്ഷകൾ എത്ര രസിക്കും (സ്യമന്തകം -നമ്പ്യാർ )

ശകുനി 2015-05-13 20:15:29
പള്ളികളെ ഒഴിവാക്കി ഇവിടെ ആരും വിദ്യ അഭ്യസിക്കാം എന്ന് വിചാരിക്കണ്ട. അതിന്റെ പേര് തന്നെ പള്ളിക്കൂടം എന്നാണ് 
Anthappan 2015-05-14 09:53:01

It is interesting that Shakuni raised a good question which throws light into Education and Religion.  If you wonder why some academically qualified people are enslaved to religion and never enjoy freedom, the answer is Cristal clear.    If education is not making an individual to think freely, a scientist to do their research and free the world from the myths and confusion of creation, the purpose of education will be defeated.  Religion and its crooked and wicked leaders abducted education and made it their monopoly.   If the readers check their own background on education they will find that they studied in a school or college which was managed by Religion.   Everyone knows the story of Galileo Galilei who was an Italian astronomer, physicist, mathematician, engineer, and philosopher who played a major role in the scientific revolution during the Renaissance.  Galileo was free thinker and scientists who never budged into the gimmicks of religion.   My question to Dr. Kunjappu is what type of education he envisions for the next generation despite the language we speak?   If you look around, there are many malyaalee churches, temples, or Mosque teaching Malayalm not to make them free thinkers but to make them soldiers to protect their God they created and be martyrs.  (some of those soldiers show up on this page time to time)  We know that many Engineers, Doctors; educated people were involved in killing fellow being for the sake of Religion and God.    Education must be free from religion and also with an intention to make our next generation free thinkers so that they will be able to , love their neighbor as they love themselves’

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക