Image

ശശി തരൂര്‍ ലാഹോറിലെത്തി

Published on 03 January, 2012
ശശി തരൂര്‍ ലാഹോറിലെത്തി
ഇസ്‌ലാമാബാദ്: സ്വകാര്യ സന്ദര്‍ശനത്തിനായി ശശി തരൂര്‍ എം.പി പാകിസ്താനിലെ ലാഹോറിലെത്തി. അദ്ദേഹത്തിനൊപ്പം ഭാര്യ സുനന്ദാ പുഷ്‌കറുമുണ്ട്.

നഗരത്തിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് അദ്ദേഹമെത്തിയത്. കശ്മീരി പണ്ഡിറ്റായ സുനന്ദയുടെ ആഗ്രഹപ്രകാരമാണ് പാകിസ്താനിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം ഇരുവരും ലാഹോറിലുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക