Image

ഹാംലെനിലെ എലികള്‍ (കവിത: ജോസഫ്‌ നമ്പിമഠം)

Published on 11 May, 2015
ഹാംലെനിലെ എലികള്‍ (കവിത: ജോസഫ്‌ നമ്പിമഠം)
(പതിമൂന്നാം നൂറ്റാണ്ടില്‍ ജര്‍മന്‍ നഗരമായ ഹാംലെനില്‍ നടന്നതായി കരുതപ്പെടുന്ന ഒരു സംഭവം പിന്നീട്‌ നാടോടിക്കഥയായി രൂപം കൊണ്ടു. The Pied Piper of Hamelin എന്ന പേരില്‍ അറിയപ്പെടുന്ന ആ നാടോടിക്കഥയുടെ കാവ്യാവിഷ്‌ ക്കാരമാണ്‌ ഈ കവിത)

പണ്ടൊരു കാലം ജര്‍മനിയിലെ
ഹാംലെന്‍ നഗരിയില്‍ നടന്നൊരു കഥ
നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അത്‌ പിന്നീടൊരു നാടോടിക്കഥ
ആയിത്തീര്‍ന്നതറിഞ്ഞിട്ടുണ്ടോ?
ഇല്ലേല്‍ പറയാം കേട്ടോളൂ...

അക്കാലം, ഹാംലെന്‍ പട്ടണമാകെ
എലികള്‍ പെരുത്തു...
നാടു നിറഞ്ഞും, വീടു നിറഞ്ഞും
എലികള്‍ പെരുത്തു...
അവയെ തട്ടാതാര്‍ക്കും
വഴിയെ നടക്കാനായില്ല
അവയെ മുട്ടാതാര്‍ക്കും
വീട്ടില്‍ നടക്കാനായില്ല

തട്ടിന്‍ മുകളില്‍, കട്ടിലിനടിയില്‍
അടുക്കളയില്‍, അലമാരക്കുള്ളില്‍
ചട്ടികലങ്ങളില്‍, പെട്ടികള്‍ക്കുള്ളില്‍
രാവും പകലും കരളും മുരളും
ഓടിപ്പായും ബഹളം കൂട്ടും
അവയുടെ ശല്യം കൊണ്ടാര്‍ക്കും
ഉറങ്ങാന്‍ പോലും പറ്റാണ്ടായി

എലിയെക്കൊണ്ടുള്ളൊരു ശല്യം
തീര്‍ക്കാനവര്‍ പൂച്ചയെ വളര്‍ത്തി
പൂച്ചയെപ്പോലും പേടിച്ചീടാതെലികള്‍
പുലികകള്‍ ചമഞ്ഞോടിനടന്നു
പുലികകള്‍ ചമഞ്ഞോടിനടന്നു

ഒരു ദിനമാപ്പട്ടണമതില്‍ വന്നെത്തീ
മുന്‌പെങ്ങും കണ്ടിട്ടില്ലാത്തൊരുവന്‍
പലനിറമുള്ളൊരു നീളന്‍ കുപ്പായവുമിട്ട്‌
കൂന്‌പന്‍ തൊപ്പി തലയിലണിഞ്ഞു
പുതിയൊരു വാദ്യോപകരണം
കയ്യിലുമേന്തി, ഒരുവന്‍ വന്നെത്തീ

നെഞ്ചുവിരിച്ചു നിശ്ചയദാര്‍ഡ്യം പേറി
നീണ്ടു നിവര്‍ന്നു നടന്നവനെത്തീ
നഗരാധിപനാം മേയറുടെ മുന്നില്‍
ചൊല്ലീ, മേയറോടവനിങ്ങനെ
`എലികളെ ഞാനില്ലാതാക്കാം കൂട്ടത്തോടെ
അങ്ങിനെ ജനജീവിതം സുകകരമാക്കാം
ജനജീവിതം സുകകരമാക്കാം

മഴവില്‍ വര്‍ണക്കുപ്പായമണിഞ്ഞും
നീളന്‍ തൊപ്പി തലയില്‍വെച്ചും
വാദ്യോപകരണം ചുണ്ടില്‍ ചേര്‍ത്ത്‌,
പുതിയൊരു താളമുതിത്തും കൊണ്ടാ
പട്ടണ വീഥികളിലൂടെയവന്‍ മെല്ലെ
നടന്നു, കുഴലൂത്തോട്ടും നിര്‍ത്താതെ,
കുഴലൂത്തോട്ടുംനിര്‍ത്താതെ....

നാദ തരംഗത്താലാവാഹിച്ചതു പോല്‍
എലികള്‍ വാദ്യക്കാരനു ചുറ്റും കൂടി
മകുടിയില്‍ മയങ്ങിയ നാഗം പോലെ
കുഴല്‍ നാദത്തില്‍ മുങ്ങി മയങ്ങി
എലികള്‍ വീണ്ടു മണഞ്ഞൂ,കൂട്ടത്തോടെ
എലികള്‍ വീണ്ടുമണഞ്ഞൂ,കൂട്ടത്തോടെ

സുദൃഡമാകും കാലടികളോടെ
എന്നാലൊട്ടും ധൃതി കൂട്ടാതെ
മെല്ലെ നടന്നവനോടൊപ്പം
ചേര്‍ന്നുനടന്നാ മൂഷിക ഗണവും
മാസ്‌മര വലയത്തിലകപ്പെട്ടതുപോലെ
അലറും തിരകളുമായി കരയെപ്പുണരും
ആഴിത്തീരത്തവനെത്തീ
പിന്നാലെയാ മൂഷിക ഗണവും

മുട്ടോളം മുങ്ങും വെള്ളത്തിലവന്‍
നിന്നൂ, കുഴലൂത്തോട്ടും നിര്‍ത്താതെ..
കരയെപ്പുണരാനാഞ്ഞു തുഴഞ്ഞെത്തിയ
തിരയുടെ തള്ളലിലൊഴുകിപ്പോയീ
മൂഷികഗണവും
തിരയുടെ തള്ളലിലൊഴുകിപ്പോയീ
മൂഷികഗണവും.

ആഴി വിഴുങ്ങിയ മൂഷികഗണത്തിന്‍
ഗതിയെന്തായെന്നിനിയും പറയാനുണ്ടോ?
ശല്യക്കാരാമെലികള്‍
കടലിലൊടുങ്ങിയതോടെ
ഹാംലെന്‍ നഗരം മൂഷിക വിമോചിതമായി
ഹാംലെന്‍ നഗരം മൂഷിക വിമോചിതമായി
ഹാംലെനിലെ എലികള്‍ (കവിത: ജോസഫ്‌ നമ്പിമഠം)ഹാംലെനിലെ എലികള്‍ (കവിത: ജോസഫ്‌ നമ്പിമഠം)ഹാംലെനിലെ എലികള്‍ (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
ചുണ്ടെലി 2015-05-11 20:49:51
പൂച്ചേടെ കണ്ഠത്തിൽ  മണികെട്ടിയൊരാ   
പുലിപോലെ പായുന്ന എലികൾ ഞങ്ങൾ
കിറുകിറാ ശബ്ദമുഴക്കി  ഞങ്ങൾ
അതിവേഗം പായുന്നു-
വോക്സ് വാഗണ്‍പോലെ 
ഞങ്ങളെ പൂട്ടിടാം എന്ന് നിങ്ങൾ 
ചുമ്മാതെ സ്വപ്നം കണ്ടിടേണ്ട 
പണ്ടൊരു നമ്പൂരിയച്ചൻ തന്റെ 
ഇല്ലം ചുട്ടു കരിച്ചതോർമ്മയില്ലേ ?
എലികളെ ചുട്ടു കരിച്ചിടുവാൻ 
നമ്പൂരി ഇല്ലത്തിനു തീ കൊളുത്തി.  
ചപ്പ് ചവറുകൾ കണ്ടുപോയാൽ
ഞങ്ങടെ നാവിലും വെള്ളംമൂറും 
ദുർഗന്ധം ഉള്ളൊരു കവിതയാൽ 
ഞങ്ങൾ അവിടേക്ക് പാഞ്ഞുചെല്ലും
കവിത  കുത്തി കുറിച്ച കടലാസ് പിന്നെ
കവിയുടെ പേനയും കരളും ഞങ്ങൾ  
കരുളും ഒരറ്റം തുടങ്ങി മെല്ലെ 
കവിയുടെ കരളു കരളും വരെ
കുഴലൂതി പറ്റിക്കാം എന്ന് നിങ്ങൾ 
വെറുതെ സ്വപ്നം കണ്ടിടെണ്ട 
കുഴലിന്റെ ദ്വാരത്തിൻ എണ്ണം ഞങ്ങൾ 
കരണ്ട് കരണ്ട് കൂട്ടിടുമേ 
ഞങ്ങളെ പൂട്ടുവാൻ നിങ്ങൾ ഊതും   
കുഴലിൽ നിന്ന് അപശ്രുതി പൊങ്ങിടുമേ.   

കൂതറ 2015-05-12 06:14:45
എലി ബുദ്ധി ഭയങ്കരം തന്നെ!!! കുഴലിന്റെ ദ്വാരത്തിനു എണ്ണം കൂട്ടിയാൽ അപശ്രുതി തീർച്ച തന്നെ.  പിന്നത്തെ കാര്യം പറയാതെ അറിയാമല്ലോ? കുഴലൂത്തുകാരനെ നാട്ടു കാര് കൈകാര്യം ചെയ്തോളും. ഓരോ അതി ബുദ്ധിമാന്മാര് ചെന്ന് പെടുന്ന എടാകൂടങ്ങളെ!
കാട്ടാളൻ വറുഗീസ് 2015-05-12 11:20:15
അഥവാ എലിയെ തുരാത്താൻ കഴിഞ്ഞില്ലെങ്കിൽ എന്നെ ശല്യപ്പെടുത്തരുത്.  ഞാൻ കാട് വിട്ടു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക