കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ക്രിസ്മസ്-ന്യൂയര്‍ ആഘോഷവും ആദ്യത്തെ വനിതാ പ്രസിഡന്റ് മിനി സത്യദാസിന്റെ സ്താനാരോഹണവും ജനുവരി 7ന്
തോമസ് പി. ആന്റണിPublished on 03 January, 2012
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ
ക്രിസ്മസ്-ന്യൂയര്‍ ആഘോഷവും ആദ്യത്തെ വനിതാ പ്രസിഡന്റ് മിനി സത്യദാസിന്റെ
സ്താനാരോഹണവും ജനുവരി 7ന് ശനിയാഴ്ച്ച കേറ്റന്സ് വില്ലിലെ സീറ്റന്‍ കിയോ
ഹൈസ്ക്കൂളില്‍ വെച്ചു നടക്കുന്നു. പ്രസിഡന്റ് ശ്രീ. സാം നാസര്‍ ഒരു
പത്രകുറുപ്പില്‍ അറിയിച്ചതാണീ വിവരം. ആഘോഷ പരിപാടികളില്‍ ബാള്‍ട്ടിമോര്‍ -
വാഷിംഗ്ഡണ്‍ ഏരിയായിലെ പല വിശിഷ്ടാതിഥികളും പങ്കുകൊള്ളും.
ഉച്ചതിരിഞ്ഞ് 4മണിക്ക് ബാള്‍ട്ടിമോറിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്
ശ്രീമതി മിനി സത്യദാസ് ഈയവസരത്തില്‍ സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേറ്റെടുക്കുന്നതായിരിക്കും.
ഒരു “കാന്‍ഡ് ഫൂഡ്" ഡ്രയിവും അന്നുണ്ടായിരിക്കുന്നതാണ്. ഇതില്‍ എല്ലാവരും സഹകരിക്കണമെന്ന് ശ്രീ. നാസര്‍ അഭ്യര്‍ത്ഥിച്ചു.
പരിപാടികള്‍ക്ക് ശേഷം നടക്കുന്ന വിഭവസമൃദ്ധമായ സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ക്കു തിരശ്ശീല വീഴും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല