Image

മാതളനാരകം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 09 May, 2015
മാതളനാരകം (കവിത: ജി. പുത്തന്‍കുരിശ്‌)
ഒരിയ്‌ക്കല്‍, ഞാന്‍ ഒരുമാതള നാരകത്തിന്റെ
ഹൃദയത്തില്‍ വസിക്കുമ്പോള്‍ ഒരു വിത്ത്‌ പറയുന്നതു കേട്ടു.
`ഞാനൊരിയ്‌ക്കല്‍ ഒരു വൃക്ഷമാകും
എന്റെ ശിഖരങ്ങളില്‍ കാറ്റ്‌ സംഗീതം ആലപിക്കും,
ഉദയ സൂര്യന്‍ എന്റെ ഇലകളില്‍ നൃത്തം വയ്‌ക്കും,
അങ്ങനെ ഋതുകാലങ്ങളില്‍ ആദ്യന്തം ഞാന്‍
സുന്ദരിയും ഓജസിയുമായിരിക്കും'
അപ്പോള്‍ മറ്റൊരു വിത്ത്‌ ഇങ്ങനെ പറഞ്ഞു
ഒരു കാലത്ത്‌ ഞാനും നിന്നെ പോലെ വിചാരിച്ചിരുന്നു
പക്ഷെ ഇന്ന്‌ എനിക്ക്‌ സംഗതികളെ വിലയിരുത്താനും
അളക്കുവാനും കഴിയും. ഇപ്പോള്‍ ഞാനറിയുന്നു
എന്റെ പ്രതീക്ഷകളെല്ലാം വൃഥാവിലായിരുന്നു എന്ന്‌.-
മൂന്നാമത്‌ ഒരുവിത്ത്‌ സംസാരിച്ചു, `വരും കാലങ്ങളില്‍
നമ്മളുടെ ഭാവിയെ മഹനീയമാക്കാന്‍ പോകുന്ന
ഒന്നും തന്നെ ഞാന്‍ നമ്മളില്‍ കാണുന്നില്ല.
നാലമത്തെ വിത്ത്‌ പറഞ്ഞു 'എന്ത്‌ആക്ഷേപമാണ്‌
നിങ്ങള്‍ വിളിച്ചു പറയുന്നത്‌ നമ്മള്‍ക്ക്‌ ഒരു നല്ല
ഭാവിയും ഞാന്‍ കാണുന്നില്ല.
നാം ആരാണെന്ന്‌ തന്നെ നമ്മള്‍ക്കറിയില്ല പിന്നെ എന്തിന്‌
നാം ഇങ്ങനെ വാദിച്ചു കലഹിക്കുന്നു. ആഞ്ചാമത്തെ വിത്ത്‌ പറഞ്ഞ്‌
`നമ്മളാരാണോ അതായി തന്നെ നാം തുടരും' ആറാമത്തെ വിത്ത്‌ പറഞ്ഞു.
ഏഴാമത്തെ വിത്ത്‌ പറഞ്ഞു, `നമ്മളാരായി തീരുമെന്ന്‌ എനിക്ക്‌
നന്നായറിയാം, പക്ഷെ അതിനെ എങ്ങനെ വാക്കുകളാക്കി
പറയണമെന്ന്‌ എനിയ്‌ക്കറിയില്ല.'പിന്നീട്‌ എട്ടാമത്തതും,
ഒന്‍പതാമത്തതും പത്താമത്തതും, അങ്ങനെ
അവര്‍ പറയുന്നതെന്തെന്ന്‌ എനിയ്‌ക്ക്‌ തിരിച്ചറി
യാത്തവണ്ണം പല വിത്തുകളും സംസാരിച്ചു.
അന്നേ ദിവസം തന്നെ വളരെ നിശ്‌ബദമായിരിക്കുന്നതും
കുറച്ചു വിത്തുകളുമുള്ള ഒരു ശീമ മാതളത്തിന്റെ
ഹൃദയത്തിലേക്ക്‌ ഞാനെന്റെ താമസംമാറ്റി.

(ഖലീല്‍ ജിബ്രാന്റെ ദി പോംഗ്രാനെറ്റിന്റെ ഭാഷാന്തരം)
മാതളനാരകം (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
G. Puthenkurish 2015-05-09 08:28:52
The Pomegranate 
BY 
Khalil Gibran

Once when I was living in the heart of a pomegranate, I heard a seed
saying, "Someday I shall become a tree, and the wind will sing in
my branches, and the sun will dance on my leaves, and I shall be
strong and beautiful through all the seasons."

Then another seed spoke and said, "When I was as young as you, I
too held such views; but now that I can weigh and measure things,
I see that my hopes were vain."

And a third seed spoke also, "I see in us nothing that promises so
great a future."

And a fourth said, "But what a mockery our life would be, without
a greater future!"

Said a fifth, "Why dispute what we shall be, when we know not even
what we are."

But a sixth replied, "Whatever we are, that we shall continue to
be."

And a seventh said, "I have such a clear idea how everything will
be, but I cannot put it into words."

Then an eight spoke--and a ninth--and a tenth--and then many--until
all were speaking, and I could distinguish nothing for the many
voices.

And so I moved that very day into the heart of a quince, where the
seeds are few and almost silent.

നാരദർ 2015-05-09 10:10:02
കടന്നലുകളും കട്ടാളന്മാരും ശകുനിയും ശല്യം ചെയ്യാത്ത   ഒരു ശീമമാതളത്തിന്റെ അകത്തേക്ക് ഞാനും താമസം മാറ്റാൻ പോകുകയാണ് 

വായനക്കാരൻ 2015-05-09 11:36:49
നാട്ടുമാതളം വിട്ട് നാരദർ ശീമമാതളത്തിൽ കുടിയേറിയപ്പോൾ പന്തം പിടിക്കുന്ന കാട്ടാളക്കവികളുടെ കടന്നൽ കത്തിക്കൽ കവിത.
വായനക്കാരൻ 2015-05-09 12:08:52
മാതളനാരകം (ഖലീൽ ജിബ്രാൻ) എന്ന തലക്കെട്ടും, ഭാഷാന്തരം - ജി. പുത്തൻ‌കുരിശ് എന്ന് തലക്കെട്ടിനോടൊപ്പമോ അടിക്കുറിപ്പോ അല്ലേ ഉചിതം? 
കൂതറ 2015-05-09 12:35:52
അമേരിക്കയിലെ മലയാളി എഴുത്തുകാർ  എഴുതി വിടുന്നത് ഒന്നും എനിക്ക് മനസിലാകുന്നില്ല, ഒരു ബഹളം അതുകൊണ്ട് ഞാൻ ഒരു തേങ്ങായ്ക്കത്ത് കേറിയാലോ എന്നാലോചിക്കുകയാണ്. കാട്ടാളമാരും കടന്നലുകളും വെറുതെ വിടാൻ സാദ്യതയുണ്ട് .
G. Puthenkurish 2015-05-09 12:40:33
That is a good suggestion Vayanakkaaran and thank you for that.
കുതറ വാസു 2015-05-09 15:28:21
ശീമമാതളത്തേക്കാൾ തെങ്ങയായിരിക്കും നല്ലത്. കാട്ടാളനും കടന്നലിനും കടന്ന് ചെല്ലാൻ വയ്യാത്ത സ്ഥലം.  അഥവാ തേങ്ങ കിട്ടിയാൽ തന്നെ കുരങ്ങന് മുഴുവൻ തേങ്ങ കിട്ടിയപോലെ ഇരിക്കും.
andrew 2015-05-10 10:00:14


  • A VIEW OF THE GREAT POEM IN THE PRESENT.

  • Seed no. 1 = a newly immigrated nurse from Kerala, with plans to work 2- 3 jobs and be a millionaire.

  • ;; 2 = retired malyalee nurse with broken back and knees, but accomplished #1's dreams.

  • 3 = തന്‍റെ അല്ലാത്ത കുറ്റത്തിന് വിവാഹ മോചന കാരണം

  • 4= മലയാളി സങ്ങടനകള്‍; പള്ളി കൂട്ടങ്ങള്‍

  • 5= സാദാരണ മലയാളി - രാവിലെ പള്ളി, പിന്നെ സംഘടന രാത്രി ചീട്ടുകളി

  • 6= വിശ്വാസി+ ഭാരവാഹി

  • 7= കൂലി കൊടുത്ത്‌ എഴുത്തുകാര്‍ ആകുന്നവരും, അവാര്‍ഡ് വാങ്ങുന്നവരും

8,9,10 = പള്ളി പൊതുയോഗം, അസോസിയേഷന്‍ മീറ്റ്ങ്ങുകള്‍

തേങ്ങയില്‍ കയറിയവന്‍ = മതം, പള്ളി, അസോസിയേഷന്‍ മുതലയാവില്‍ നിന്നും രക്ഷ പെട്ടവര്‍.

ശകുനി 2015-05-10 11:52:12
ഫൊക്കാന ഫോമയിലെ അസുരവിത്തുകളെ അന്ധ്രയോസ് വിട്ട് കളഞ്ഞത് ശരിയായില്ല 
വിദ്യാധരൻ 2015-05-10 12:18:23
ഒരിക്കൽ ഞാൻ  ദിവാസ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഒരു മലയാളി  വിഷ വിത്തിനെ കണ്ടു.
" ഞാൻ ഒരു പ്രശസ്തനായ എഴുത്തുകാരനാകും. അമേരിക്കയിലെ 
ആക്കാർഡമി അവാർഡ് കിട്ടിയ മലയാളി എന്ന പേര് ഞാൻ നേടും.
അതിനുവേണ്ടി എത്ര കാശ് മുടക്കേണ്ടി വന്നാലും ഞാൻ മുടക്കും.  കാശ് കൊടുത്ത് 
കാര്യങ്ങൾ സാധിക്കുന്നത് തെറ്റല്ല.  മലയാള ഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി കിട്ടിയത് 
അങ്ങനെയാണ് എന്ന് കിംവതന്തിയുണ്ട്. ഒരു സാഹിത്യ അക്കാർഡമി അവാർഡ് എന്ന് പറയുന്നത് അത്ര 
വലിയ കാര്യം അല്ല. വായിച്ചാൽ മനസിലാകാത്ത കഥകളും കവിതകളും എഴുതിയ എത്ര 
എത്രപേർക്കാണ് അവാർഡ് കിട്ടിയിട്ടുള്ളത്.  ഒരാവാർഡു കിട്ടിയിട്ട് വേണം പള്ളികളും അസോസിയേഷനുകളും സന്ദർശിക്കാൻ. മലയാള ഭാഷയെ വളർത്തിയത് ഞാനാണ് ഞങ്ങളാണ് എന്നൊക്കെ വീരവാദം മുഴുക്കുന്നവരുടെ മുന്നിൽ ഒന്ന് ഞെളിയാൻ "  ഈ സമയത്ത് കാട്ടാളന്റെ വേഷം ധരിച്ചു കടന്നലുകളുടെ പുറത്ത് പറന്നടുക്കുന്ന മറ്റൊരു എഴുത്തുകാരനെ കണ്ടു.  . മറ്റുള്ള എഴുത്തുകാരെകുറിച്ചുള്ള അസ്സൂയകൊണ്ട് അവന്റെ കണ്ണ് ചുമന്നും (വായനക്കാർ  പറയുന്നു അത് കണ്ടമാനം കള്ളടിച്ചു കേറ്റിയതുകൊണ്ട്  കണ്ണ്  ചുവന്നിരിക്കുന്നതാണെന്നു ) തല കഷണ്ടിയും ആയിരുന്നു.  അവന്റെ കയ്യില വിഷം കലർത്തിയ ഭക്ഷണ പൊതിയുണ്ടായിരുന്നു . അത് അവൻ എഴുത്തുകാർക്ക് ഇട്ടു കൊടുത്ത് അതിനു ശേഷം കടന്നലുകളെ അഴിച്ചു വിടുകയും ചെയ്യുത്. എല്ലാം കഴിഞ്ഞപ്പോൾ എല്ലാം വിജനമായി. എഴുത്തുകാരില്ല വായനക്കാരില്ല നിരൂപകരില്ല.  ചില ചെത്തില പട്ടികൾ ബഹളം വച്ച്. കുറുക്കൻ ഓലിയിട്ടു എല്ലാം നിശബ്ദം 

 
andrew 2015-05-10 14:11:07


Awoke from a sweet slumber to tell you what I saw in a dream after reading Vidhyadharan's comment.

It was the continuation of the same dream.

It was a lost lonely landscape strewn with trash of all kinds. Fumes and smoke sprang out from garbage heaps like the war cry of demons. Burned, half burned and ash every where. A voice from the ashes groaned '' they killed me, they killed me- me mother tongue'. No no they all howled, they were pecking and pulling dead malayalam from the ashes. Behind the smoke there were a few old one legged lame vultures. Their feathers were all burnt, but they had a plaque on neck which read pravasi ezuthukaran.

തൂവല്‍ കൊഴിഞ്ഞ മുടന്തന്‍ കിഴവന്‍ കഴുകന്മാര്‍, അവര്‍ മലയാളത്തെ ചുട്ടു. എന്നിട്ടും ഭാഷയുടെ കാവല്‍ക്കാരന്‍ എന്നു വീംബ്.

Anthappan 2015-05-11 06:59:06
The fifth seed said, “Why dispute what we shall be we know not what we are” and this is true with many Malayalees in North America and their struggle to create an identity here through Church, temple, Associations and literary work. When we don’t know who we are and that can erupt into lots of problems and cacophony. There will be criticism and there must be criticism and if anyone trying to stop it is a futile attempt. The criticism can come in different form and sometimes it is going to be fierce. The religion is creating more confusion in the process of creating identity for these identity seekers than ever in the already confused minds of the people. Religion should be as what Dalai Lama said, “This is my simple religion. There is no need for temples; no need for complicated philosophy. Our own brain, our own heart is our temple; the philosophy is kindness.” As Andrew and Vidyaadharan said, the pride of the Malayaalees don’t allow them to think right rather stirrup their own ego to react and destroy their patrons and that is the readers. Look at the reactionary poems created and published in E-Malayalee to fight the readers! Don’t underestimate readers and that will be a grave mistake from your part. Rather than listening to the people who tells you that ‘This is what you are’, you try to find out who you are and everything will be alright. Khalil Gibran wrote these poems in 1800s and its meaning is still relevant for the time we are living in. Kudos to the writer for translating it in simple Malayalam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക