Image

'ഇരുളിലെ അമ്മ ' (കവിത-ജയശങ്കര്‍ പിള്ള)

ജയശങ്കര്‍ പിള്ള Published on 09 May, 2015
'ഇരുളിലെ  അമ്മ ' (കവിത-ജയശങ്കര്‍ പിള്ള)
(അമ്മദിനത്തില്‍ ആരാലും അറിയപ്പെടാത്ത ചില  അമ്മമാര്‍ )
 
അവനു വിശന്നപ്പോള്‍ 
അമ്മ ,ഇരുളിന്റെ  മറപറ്റി 
മാറ് മറച്ചു ,...
കണ്ണീരിന്റെ ഉപ്പു കലര്‍ന്ന പാല്‍  കൊടുത്തു
അവനതു കുടിച്ചു ആര്‍ത്തിയോടെ വിശപ്പടക്കി 
അവന്റെ ചുണ്ടില്‍ മധുരിക്കും,..
പാല്‍ പുഞ്ചിരി വിടര്‍ന്നു
അവന്റെ മുഖം സൂര്യനെപോല്‍തിളങ്ങി
അവന്‍ അമ്മയുടെ ചൂട് പറ്റി ഉറങ്ങി..
അവനുറങ്ങിയപ്പോള്‍ ,..
അമ്മ ഇരുട്ടിന്റെ മറപറ്റി,..
നിഴലിന്റെ പിറകെ  നടന്നു.
ഇരുളില്‍ അവള്‍ മാറ്  മറച്ചില്ല,
ഇരുളില്‍ അവള്‍, ഇരുളിനെ പുണര്‍ന്നു
അവര്‍, ആര്‍ത്തിയോടെ വിശപ്പടക്കി
അവളുടെ ചുണ്ട് ചെന്നായകള്‍ കടിച്ചു മുറിച്ചു
അവള്‍ വിതുമ്പി കരഞ്ഞു .
അവളുടെ മുഖം ഗ്രഹണം ബാധിച്ചു കറുത്തു ,..
അവര്‍ 'അമ്മയുടെ' ചൂട് ഏറ്റു ഉറങ്ങി
അവന്‍ വളര്‍ന്നു വലുതായി 
അവള്‍ തളര്‍ന്നു തണലായി.


ജയശങ്കര്‍ പിള്ള
'ഇരുളിലെ  അമ്മ ' (കവിത-ജയശങ്കര്‍ പിള്ള)
Join WhatsApp News
തരകൻ 2015-05-09 20:48:47

Congratulations to all the mothers out there!

 

Ø To all of you that serve a dual role as an employee and as mothers – WE ADMIRE YOU!

Ø To those that are lucky enough to have their mothers near – ENJOY THEM!

Ø To those of us whose mothers are not near in the physical sense, but that will ALWAYS remain with us in spirit – CHERISH THEIR MEMORY!

Ø To those that will share with a mother this Sunday, be it their wives, sisters, friends, etc.:  Have a beautiful Mother’s Day!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക