Image

ഇരട്ടകളുടെ അത്യപൂര്‍വ്വ ജനനം

പി.പി.ചെറിയാന്‍ Published on 03 January, 2012
ഇരട്ടകളുടെ അത്യപൂര്‍വ്വ ജനനം
മിനിയപോലിസ്(മിനിസോട്ട): ഒരേദിവസം മിനിട്ടുകളുടേയോ മണിക്കൂറുകളുടെയോ വ്യത്യാസത്തില്‍ ഭൂമിയില്‍ പിറന്നുവീഴുന്ന ഇരട്ടകളുടെ ചരിത്രത്തില്‍ നിന്നും വിഭിന്നമായ ഒരു ചരിത്രം എഴുതിചേര്‍ക്കുകയാണ് മിനിസോട്ടയിലെ സ്റ്റെഫിനി എന്ന മാതാവ്.

വ്യത്യസ്ത ദിവസങ്ങളിലും, വ്യത്യസ്ത വര്‍ഷങ്ങളിലുമാണ് സ്റ്റെഫിനിയുടെ കുട്ടികളായ ബെക്കറ്റിന്റേയും, ഫ്രിയയുടേയും ജന്മദിനം ഇനി ആഘോഷിക്കുക.

പ്രസവ വേദനയെതുടര്‍ന്ന് ഡിസംബര്‍ 30 വെള്ളിയാഴ്ചയായിരുന്നു സ്റ്റെഫിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 31 ശനിയാഴ്ച വൈകീട്ട് 6.40ന് ബെക്കറ്റ് എന്ന ആണ്‍കുഞ്ഞിന് ജന്മം നല്കി
ഏകദേശം ആറുമണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരട്ട സഹോദരിയായ ഫ്രിയ ഭൂമിയില്‍ പിറന്നത്.

വ്യത്യസ്ത ദിവസങ്ങളിലും, വര്‍ഷങ്ങളിലും (ഡിസംബര്‍ 31-2011), (ജനുവരി 1-2012) ജന്മദിനം ആഘോഷിക്കുന്ന അത്യപൂര്‍വ്വ ഇരട്ടകള്‍ എന്ന ബഹുമതി ചരിത്രതാളുകളില്‍ ഇനി സ്റ്റെഫിനിയുടെ മക്കളായ ബെക്കറ്റിനും, ഫ്രിയക്കും സ്വന്തം.
ഇരട്ടകളുടെ അത്യപൂര്‍വ്വ ജനനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക