ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍
കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ
ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. കര്‍ണാടക ഹൈക്കോടതി ജാമ്യം
നിഷേധിച്ചതിനെത്തുടര്‍ന്നാണ് മഅദനി സുപ്രീം കോടതിയിലെത്തിയത്.
ഇതിനിടെ മഅദനിക്ക് മെച്ചപ്പെട്ട വൈദ്യസഹായം നല്‍കാനും കേസുമായി ബന്ധപ്പെട്ട
നടപടികള്‍ ത്വരിതപ്പെടുത്താനും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കര്‍ണാടക മുഖ്യമന്ത്രി സി.വി.സദാനന്ദ ഗൗഡയ്ക്ക് കത്തയച്ചു.
പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളുംമൂലം വിഷമിക്കുന്ന മഅദനിക്ക്
മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ്
ഡെമോക്രാറ്റിക് പാര്‍ട്ടി നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി
കത്തയച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല