Image

കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)

Published on 08 May, 2015
കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)
അജിത്‌ നായരുടെ `നിളയുടെ ആത്മഗതം',`വിഷുക്കണി' `ഞാന്‍ വരാം....പക്ഷെ', `വെറുതെ ...വെറുതെയൊരു യാത്ര'എന്നി നാലു കവിതകളാണ്‌ സര്‍ഗവേദിയില്‍ വിശകലനം ചെയ്‌തത്‌. അജിത്തിന്റെ കവിതകള്‍ ഒരു തീര്‍ഥ  കുളത്തില്‍ മുങ്ങുന്ന പ്രതിതിയാണ്‌ ഉണ്ടാക്കുന്നത്‌. ആത്മ സംയമനത്തോടെ, ഭക്തി സാന്ദ്രമായി, വായക്കാരനോടു ചെവിയില്‍ കിന്നാരം പറയുന്ന കവിതകള്‍.

ഗൃഹാതുരത്വത്തിന്റെ കണികകള്‍ അവിടവിടെ കാണാമെങ്കിലും `വിഷുക്കണി ` എന്ന കവിത നമ്മെ കേരള നാട്ടിലേക്കു വിളിച്ചുകൊണ്ടുപോകും. മരിക്കാത്ത ഓര്‍മക്കുട്ടിലെക്കു അവിചാരിതമായി ഒരു വഴിയാത്രക്കാരെന്റെ ക്ഷണം. വേരുകള്‍ തേടുന്ന കൈരളി പുത്രന്‌ പാതയോരത്ത്‌ എവിടയോ വച്ച്‌ കുളിരാടുന്നൊരു പരിരംഭണം.

നിളാനദിയെപ്പറ്റി പരാമര്‍ശിക്കാത്ത ഏതെങ്കിലും കവി കേരളത്തില്‍ ഉണ്ടോ എന്ന്‌ സംശയമാണ്‌. പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാതെ നിള ഒഴുകുന്നു മലയാളിയുടെ ആത്മ രേണുക്കളിലുടെ. ` നിളയുടെ ആത്മഗതം ` ഒരു തെളിനിരുറവ പോലെ ആഴങ്ങളെ സ്‌പര്‍ശിക്കാതെ, വരികള്‍ക്കിടയില്‍ ഒന്നും മറച്ചുവക്കാതെ കവി പാടിപോവുകയാണ്‌.

ക്രിസ്‌തുവിനെ മനസ്സില്‍ ധ്യാനിചെഴുതിയ കവിതയാണ്‌ ` ഞാന്‍ വരാം ......പക്ഷെ. ആ അനശ്വര നാടകത്തിലെ, ഇതിഹാസ തുല്യനായ ദുരന്ത നായകനാണല്ലോ സാക്ഷാല്‍ യേശു ക്രിസ്‌തു. സാമുഹികമായ ഉച്ച നീചത്വങ്ങളെപ്പറ്റിയും, പാപബോധങ്ങളെപ്പറ്റിയും ഒക്കെ കവി പരാമര്‌ശിക്കുന്നുന്‌ടെങ്കിലും അവസാനം കൊണ്ടുപോയി കെട്ടുന്നത്‌ സ്‌നേഹത്തിലാണ്‌ ; അതും അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന തത്വശാസ്‌ത്രത്തില്‍.

പഴുതടച്ചു കവിത എഴുതുന്നത്‌ നല്ലതാണോ എന്ന്‌ ചോതിച്ചാല്‍, അതിനു ഒരു പാട്‌ ഉത്തരങ്ങള്‍ ഉണ്ട്‌. ഏത്‌ ബുദ്ധിമാനായ കുറ്റവാളിയും ഒരു തെളിവ്‌ ബാക്കിവച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്‌. കവിതയിലും അത്‌ ബാധകമാണെന്നാണ്‌. എന്റെ ഒരു പക്ഷം. പ്രത്യേകിച്ച്‌ ഈ തിരക്കാര്‍ന്ന ജിവിതത്തില്‍ . ` വെറുതെ .....വെറുതെയൊരു യാത്ര `മരണത്തിലെക്കാണന്നു അനുവാചകന്‍ അറിയുമ്പോഴേക്കും വൈകിപ്പോകുമോ എന്നൊരു സംശയം. കവിത വരേണ്ടത്‌, ബുദ്ധിയില്‍ നിന്നാണോ അതോ സര്‌ഗ ചേതനയില്‍ നിന്നാണോ .

` പാതിവായിച്ചു ഞാന്‍ മാറോടണച്ചോരാ
പ്രിയമാര്‍ന്ന ലയമാര്‍ന്ന നവ്യ കാവ്യം
പകലുറക്കത്തിന്റെ പരിരംഭണാലസ്യ
ലഹരിയിലെങ്ങൊ മറഞ്ഞുപോയി `

എന്ന്‌ ലതിക ടിച്ചര്‍ പാടുമ്പോള്‍, വായനക്കാരനെ അനവദ്യ സുന്ദരമായ ഒരു ഭുവിഭാഗത്തെക്ക്‌ കുട്ടിക്കൊണ്ട്‌ പോവുകയാണ്‌. അതുതന്നെയല്ലേ കവിതകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ .

മാമ്മന്‍ മാത്യു, രാജു തോമസ്‌, സാമ്‌സി കൊടുമണ്‍, ജോണ്‍ വേറ്റം എന്നിവര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു.
കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)കാല്‌പനിക സ്വപ്‌നങ്ങളില്‍ രമിക്കുന്ന കവി (മനോഹര്‍ തോമസ്‌)
Join WhatsApp News
Sudhir Panikkaveetil 2015-05-09 19:54:42
നിരൂപണമെന്നാൽ എഴുത്തുകാരനെ തെറി വിളിക്കുകയും അദ്ധിക്ഷേപിക്കുകയുമല്ല എന്ന സത്യത്തിനോട്
അമേരിക്കൻ മലയാളി വായനകാരും (അങ്ങനെയൊരു
കൂട്ടര് ഉണ്ടെങ്കിൽ) എഴുത്തുകാരും  പൊരുത്തപ്പെട്ടു വരുന്നു എന്ന് ഈ കുറിപ്പ് സൂചന തരുന്നു,. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ശാസ്ത്രജ്ഞനെ പീഡിപ്പിച്ച ചരിത്രത്തിന്റെ ആവര്ത്തനം പോലെ സാഹിത്യത്തിലെ പീഡന കാലം ഒരു പക്ഷെ അവസാനിക്കയാകാം.
Moncy kodumon 2015-05-09 20:15:41
Samsi kodumon was not present in this function.Dear editor this is something wrong
വിദ്യാധരൻ 2015-05-09 21:05:50
തെറിവിളിയും അധിക്ഷേപിക്കലും നിരൂപണത്തിന്റെ ഭാഗം തന്നെയാണ്. ആ ഒരു പ്രക്രിയയിലൂടെ മാത്രമേ നെല്ലും പതിരും തിരിയുകയുള്ള്.  എഴുത്തുകാരനെന്ന ഭാവത്തിൽ നല്ല എഴുത്തുകാരുടെ ഇടക്ക് കയറികൂടിയിരിക്കുന്ന കള്ള എഴുത്തുകാർ, തെറിവിളിയുടെ ശക്തികൂടുമ്പോൾ  പ്രതികരിക്കാൻ തുടങ്ങും.  അങ്ങനെയുള്ളവന്മാർ ---സദ്ധ്യഒരുക്കി ക്ഷണിക്കുകയും, സദ്യയിലെ കെണി ബുദ്ധിമാന്മാരായ വായനക്കാർ (അങ്ങനെ ഒരു കൂട്ടർ ഉണ്ട്) മനസിലാക്കി മാറി നിൽക്കുമ്പോൾ, പാവംപിടിച്ച കാട്ടാളനെ പിടിച്ചുകിട്ടി അവന്റെ മരവുരിയും, കുന്തവും പന്തവും ഒക്കെ അടിച്ചെടുത്ത്, കാട്ടിൽ പോയി കടന്നൽ കൂടിളക്കി, വായനക്കാരുടെമേൽ തിരിച്ചുവിടുകയും ചെയ്യും.  എന്നാൽ  യതാർത്ഥ എഴുത്തുകാർ  ഋഷി തുല്യരാണ് അവർ ഏഴാം ഇന്ദ്രീയം തുറന്നു കിട്ടിയവരും, അവർ കണ്ട നിഗൂഡ സത്യങ്ങളെ വായനക്കാരുടെ മുന്നിൽ തുറന്നു കാട്ടുന്നവരുമാണ്.  'അതിൽ കള്ളവും ഇല്ല ചതിയും ഇല്ല എള്ളോളം ഇല്ല പൊളി വചനം'   അറിവ് ഈശ്വരനാണ്. ഋഷി ഈശ്വരതുല്യരാണ് .

അരിയപ്പെദുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടുന്നേരം 
അറിവിതിലോന്നയ്തുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും (ശ്രീനാരായണഗുരു)

അറിവ്, അറിയപ്പെടുന്ന പദാർഥങ്ങൾ എന്നിവയുടെ പരമ രഹസ്യം വിചാരം ചെയ്യതറിയുമ്പോൾ  അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാനന്നു തെളിയും. ഈ സത്യം അറിയാവുന്ന പല വായനക്കാരും അമേരിക്കയിൽ ഉണ്ടെന്നുള്ള ബോധം ഇല്ലാതെ എഴുതി വിട്ടിട്ട്, അതിനെ ചോദ്യം ചെയ്യുമ്പോൾ, ചോദ്യം ചെയ്യുന്നവനെ തെറിവിളിച്ചിട്ട്, അത് നിരൂപണത്തിന്റെ ഭാഗം അല്ല എന്ന് കരുതുന്നുണ്ടെങ്കിൽ, എഴുതുന്നവൻ കള്ളടിച്ചിട്ടു എഴുതുകയും, ബോധത്തോടെ വായിക്കുന്ന വായനക്കാരന് അതൊക്കെ പകൽപോലെ വ്യക്തമായി കാണാൻ സാധിക്കുകയും ചെയ്യുന്നു.  അതുകൊണ്ട് എല്ലാ എഴുത്തുകാരും നിദ്രപ്രാപിക്കുന്നതിന് മുൻപ്  ആശാന്റെ പ്രാർത്ഥന ഏഴു പ്രാവശ്യം ചൊല്ലിയിട്ട്‌ കിടന്നുറങ്ങുക. അപ്പോൾ വായനക്കാരും എഴുത്തുകാരുമായുള്ള ബന്ധം ശുഭമായിവരും 

പാഴാകും മരുവിലലഞ്ഞു സർവഗെ, നീ 
വാഴാറുള്ളരമനതേടിവാടി ഞങ്ങൾ 
കേഴാതാ രസമയ രാജ്യസീമ കാണ്മാൻ 
'എഴാമിന്ദ്രിയം ഇനിയമ്പൊടേകുകമ്മെ  (ഏഴാം ഇന്ദ്രിയം -ആശാൻ)

മുൻഷി 2015-05-10 06:08:41
വിദ്യാധരനെ എഴുത്തുകാർക്കെതിരെ ഇളക്കിവിടലാണ് ചിലരുടെ ലക്ഷ്യം 
നാരദർ 2015-05-10 06:12:55
കുടുംബ വഴക്ക് ഈ മലയാളി താളുകളിൽ കൊണ്ടുവരാണോ മോൻസി ?
andrew 2015-05-10 06:41:11

SOME writers !!!!!!!!!!!!! & SOME SELF MADE leaders !!!!

Mad dog in the mirror house- Millennium thoughts #43

{based on a story read long ago- my own edition}

A rich man built a huge house. It was so huge he himself got lost in it. He boasted about his huge house. He invited the local people to his house to showoff his pomp and pride; still people avoided him. So he became a lunatic. He became very lonely so he hatched a plan to attract attention and people.

He covered every inch of the walls of the house with different type of mirrors. They reflected the same image in various different shapes. One day a dog walked in to the house. He got very confused. He saw dogs every where. They all were looking at him curiously. This is going to be ugly, he thought. Thousands of dogs looking at him. He started growling at them. They all did the same. He scratched on the floor and barked at them. They all did the same to him. He got scared and tried to run away. He saw, so many dogs running in the same speed. Oh! No it is getting ugly. He tried to escape,but couldn't find the door. He couldn't stop. He became mad. He kept barking and running. By the end of the day he was dead.

The rich man was watching the dog from an upper room. He became very confused. He invited the royal philosopher for advice. Philosopher told him to to seek the truth by self realization. So the rich man went down to find the truth for himself. He too got curious when he saw so any humans in different shapes and sizes in different type of mirrors. He began to walk around and got lost. No one ever saw him again.

Next day the owner of the dog traced the dog to the door step of the mirror house. He too entered the mirror house and saw the images in the mirror reflected repeatedly. He too got crazy and lost his way. Later his wife came looking for him, she too got lost. Several people came one after the other and all got lost and became afraid. Fear made them mad when they saw the dead dog, and the rich man. They too tried to run out, but got lost in their own reflections. The mirror house became a haunted house.

The haunted house is not a fiction. Most humans carry this mirror house inside. Their ego is reflected in different shapes and sizes, thousand and thousand times. We see these people every day in all different aspects of life. They may look normal, but don't get deceived. They are in the mirror house; they are mad. A mad dog will bite and fight everything on its way. Fear is dominating the mad dog. He thinks the objects: trees, animals, humans any thing on the way is going to attack him. So he fights and bites. Their ego has made them crazy.

While all those craziness was feasting downstairs the philosopher was on the terrace rubbing his few left beard.

Don't you too think ; some of our writers and leaders are in the mirror house ?

Andrews.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക