Image

മമ്മൂട്ടി വീണ്ടും കുറ്റാന്വേഷണ ഓഫീസറായി എത്തുന്നു

Published on 08 May, 2015
മമ്മൂട്ടി വീണ്ടും കുറ്റാന്വേഷണ ഓഫീസറായി എത്തുന്നു


മമ്മൂട്ടി വീണ്ടും കുറ്റാന്വേഷണ ഓഫീസറായി എത്തുന്നു. സൂപ്പര്‍ ഹിറ്റായ  സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും നവാഗതനായ അനസ് ഖാനും ചേര്‍ന്ന്  രചനയും സംവിധാനം നിര്‍വഹിക്കുന്ന സസ്‌പെന്‍സ് ത്രില്ലറിലാണ്  മമ്മൂട്ടി കുറ്റാന്വേഷകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൃഷ്ണകൃപയുടെ ബാനറില്‍ സംവിധായകന്‍  കെ. മധുവും ലൈന്‍ ഒഫ് കളേഴ്‌സിന്റെ ബാനറില്‍ എം.സി. അരുണും ചേര്‍ന്നാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് ഏഴായിരം കോടി രൂപ കൊള്ളയടിക്കപ്പെട്ടു.  രാജ്യം നടുങ്ങി. വിദേശശക്തികളാണ്  ഇതിനു പിന്നിലെന്ന പ്രചാരണം ശക്തമായി. എന്നാല്‍ ഈ പണം ആര് തട്ടിയെടുത്തു എന്ന അന്വേഷണത്തിന് ചുക്കാന്‍ പിടിക്കാന്‍ അതിസമര്‍ത്ഥനായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ എത്തി. ഈ കഥാപാത്രത്തെയാണ്  മമ്മൂട്ടി അവതരിപ്പിക്കുന്നത്.  താരനിര്‍ണയം പൂര്‍ത്തിയായിവരുന്ന ഈ ചിത്രം ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക