Image

പൊളിറ്റിക്കല്‍ ത്രില്ലറുമായി സുരേഷ് ഗോപിയും ഷാജി കൈലാസും

ആശ പണിക്കര്‍ Published on 08 May, 2015
പൊളിറ്റിക്കല്‍ ത്രില്ലറുമായി സുരേഷ് ഗോപിയും ഷാജി കൈലാസും
ഏകലവ്യന്‍, കമ്മീഷണര്‍, ചിന്താമണി കൊലക്കേസ് തുടങ്ങിയ സൂപ്പര്‍ ഹിററ് ചിത്രങ്ങളൊരുക്കിയ സുരേഷ് ഗോപിയും ഷാജി കൈലാസും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊന്നിക്കുന്നു. ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക. 

ഈ സിനിമയില്‍ സരിത എസ് നായര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യം പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധമാണെന്നും തന്റെ ചിത്രത്തിന്റെ പ്രമേയം ഇതല്ലെന്നും ഷാജി കൈലാസ് വ്യക്തമാക്കി. നാദിയ കൊല്ലപ്പെട്ട രാത്രിയുടെ തമിഴ് റീമേക്കായ വൈഗ എക്‌സ്പ്രസ് ആണ് ഷാജി കൈലാസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കിങ്ങ് ആന്‍ഡ് കമ്മീഷണര്‍ ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക