Image

ഡിവൈന്‍ ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഡിട്രോയിറ്റില്‍ ഫെബ്രുവരി 24-26 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 January, 2012
ഡിവൈന്‍ ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഡിട്രോയിറ്റില്‍ ഫെബ്രുവരി 24-26 തീയതികളില്‍
ഡിട്രോയിറ്റ്‌: `അവന്‍ അവരോട്‌ പറഞ്ഞു നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' (മര്‍ക്കോസ്‌ :5:15).

ഡിവൈന്‍ ടി.വി യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ സുപ്രസിദ്ധ വചനപ്രഘോഷകരായ ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍ വി.സി, റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി എന്നിവര്‍ ചേര്‍ന്ന്‌ നയിക്കുന്ന കുടുംബ നവീകരണ നേതൃത്വ ധ്യാനം ഫെബ്രുവരി 24 മുതല്‍ 26 വരെ (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഡിട്രോയിറ്റിലുള്ള കൊളംബിയര്‍ ധ്യാന കേന്ദ്രത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. Colombiere Retreat Center, 9075 Big Lake Road, Clarkston, MI, 48346.

മൂന്നുദിവസം ധ്യാനകേന്ദ്രത്തില്‍ തന്നെ താമസിച്ചുകൊണ്ട്‌ പങ്കെടുക്കേണ്ട ധ്യാനം 24-ന്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ആരംഭിക്കുന്നതും 26-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ സമാപിക്കുന്നതുമാണ്‌. ഗ്ലെന്‍ ആന്‍ഡ്‌ ട്രീസാ ഡിവൈന്‍ ടീം ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.

18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കും ദമ്പതികള്‍ക്കുമായാണ്‌ ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. ഡിവൈന്‍ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദൈവ വചനം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനുമായി ഡിവൈനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ താത്‌പര്യമുള്ള ഏവരേയും ഈ ധ്യാനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ തിരിച്ചറിയുന്നതിനും, നമ്മുടെ വിളി മനസ്സിലാക്കി ആത്മാവില്‍ ജ്വലിപ്പിക്കുന്നതിനും ഈ നേതൃത്വധ്യാനം സഹായകരമായിരിക്കും.

200 പേര്‍ക്ക്‌ മാത്രം താമസിച്ച്‌ ധ്യാനം കൂടുവാന്‍ സൗകര്യമുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. 200 ഡോളറാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. ഓണ്‍ലൈനില്‍കൂടിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. https://dvnonline.org/detroitRetreat.php

ശാന്തസുന്ദരമായ ക്ലാര്‍ക്ക്‌സ്‌റ്റണ്‍ എന്ന സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ധ്യാനകേന്ദ്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.colombiere.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ജേക്കബ്‌ ഏബ്രഹാം (അറ്റ്‌ലാന്റാ) 248 943 8777), ബിബി സ്റ്റീഫന്‍ (ഡിട്രോയിറ്റ്‌) 248 974 5100, ജോര്‍ജി ജയിംസ്‌ (ഡിട്രോയിറ്റ്‌) 603 785 1361, ഫെബിന്‍ ഫ്രാന്‍സീസ്‌ (706 332 4242).
ഡിവൈന്‍ ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഡിട്രോയിറ്റില്‍ ഫെബ്രുവരി 24-26 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക