Image

കാറുകള്‍ക്ക്‌ തീവെച്ചയാള്‍ ലോസ്‌ആഞ്ചലസില്‍ അറസ്റ്റില്‍

Published on 03 January, 2012
കാറുകള്‍ക്ക്‌ തീവെച്ചയാള്‍ ലോസ്‌ആഞ്ചലസില്‍ അറസ്റ്റില്‍
ലോസ്‌ ആഞ്ചലസ്‌: ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 39-ഓളം കാറുകള്‍ക്ക്‌ തീവെച്ച രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുതുവത്സര ദിനങ്ങളോടനുബന്ധിച്ച്‌ ഹാളിവുഡിലും പടിഞ്ഞാറന്‍ ഹോളിവുഡ്ഡിലുമാണ്‌ തീവെയ്‌ക്കല്‍ അരങ്ങേറിയത്‌.

അക്രമിയെന്ന്‌ സംശയിക്കുന്ന ഒരാളുടെ വീഡിയോ ദൃശ്യം കഴിഞ്ഞദിവസം പോലീസ്‌ പുറത്തുവിട്ടിരുന്നു. 20നും 30നും ഇടയില്‍ പ്രായമുള്ള, കറുത്തവസ്‌ത്രം ധരിച്ച വെളുത്ത വര്‍ഗക്കാരനാണ്‌ ദൃശ്യങ്ങളിലുള്ളത്‌.

വീടുകള്‍ക്കു മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകളാണ്‌ അഗ്‌നിക്കിരയായവയില്‍ ഏറെയും. ഇതേത്തുടര്‍ന്ന്‌ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്‌. കാറുകള്‍ക്ക്‌ തീപിടിച്ചതിനെത്തുടര്‍ന്ന്‌ ചില കെട്ടിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പ്രശസ്‌ത ഗായകന്‍ ജിം മോറിസണിന്റെ ഹോളിവുഡ്‌ ഹില്‍സിലെ വീടിനും തീപിടിത്തത്തില്‍ കേടുപാടുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക