Image

സീന്‍ ഒറിജിനലാകാന്‍ രാജ്കുമാര്‍ റാവു വിദ്യാബാലന്റെ കരണത്തടിച്ചു

ആശ പണിക്കര്‍ Published on 07 May, 2015
സീന്‍ ഒറിജിനലാകാന്‍ രാജ്കുമാര്‍ റാവു വിദ്യാബാലന്റെ കരണത്തടിച്ചു
ചിത്രീകരണത്തിനിടയില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടിയുടെ കരണത്തടിക്കുകയോ? അതും ബോളിബുഡിലെ സൂപ്പര്‍ നായിക വിദ്യാബാലന്റെ കരണത്ത്. കേള്‍ക്കുമ്പോള്‍ ആരും ആദ്യം അമ്പരന്നേക്കാം. പക്ഷേ സത്യമാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ രാജ്കുമാര്‍ റാവു നടി വിദ്യാബാലന്റെ കരണത്തടിച്ചു. അതും ഒരു തവണയല്ല. മൂന്നു തവണ. വിദ്യയുടെ പുതിയ ചിത്രമായ ഹമാരി അദൂരി കഹാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും അമ്പരപ്പിച്ചുകൊണ്ട് അടി അരങ്ങേറിയത്. 

സിനിമയില്‍ വിദ്യയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് രാജ് കുമാര്‍ അഭിനയിക്കുന്നത്. ഭര്‍ത്തൃപീഡനം പ്രമേയമായ സിനിമയില്‍ കരണത്തടിക്കേണ്ട രംഗമുണ്ടായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് യഥാര്‍ത്ഥത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. മൂന്നു റീടേക്കുകള്‍ എടുത്തപ്പോഴും അടി ഒറിജിനലായതോടെയാണ് സംഗതി കാര്യമായി തന്നെയായിരുന്നുവെന്ന് സംവിധായകനും സെറ്റിലുള്ളവര്‍ക്കും ബോധ്യമായത്. 

സംവിധായകന്‍ മോഹിത് സൂരി ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ഞെട്ടിയെങ്കിലും വസ്തുത ഇരുവരോടും ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. സീനിന്റെ ഒറിജിനാലിറ്റിക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ അടിക്കാന്‍ ഇരുവരും ചേര്‍ന്ന് മുമ്പേ തീരുമാനിച്ചിരുന്നുവെത്രേ. ഏതായാലും സീന്‍ കലക്കി എന്നാണ് സംവിധായകന്റെ അഭിപ്രായം.

സീന്‍ ഒറിജിനലാകാന്‍ രാജ്കുമാര്‍ റാവു വിദ്യാബാലന്റെ കരണത്തടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക