Image

കൊഞ്ചല്‍ (കവിത: തമ്പി ആന്റണി)

Published on 13 August, 2014
കൊഞ്ചല്‍ (കവിത: തമ്പി ആന്റണി)
ഒന്നു തൊട്ടു തലോടിയാല്‍
പിന്നെ മുട്ടി മുട്ടി നില്‍ക്കും
അമ്മ വീട്ടിലുണ്ടെന്ന്‌
അവള്‍ക്കൊരു വിചാരമേയില്ല
പകലുറക്കത്തില്‍ പോലും
കട്ടിലില്‍ കൂടെയേ കിടക്കു
പട്ടു മേത്തയില്‍ പുതപ്പിന്റെ
അടിയില്‍ കയറിയാല്‍
പിന്നെ പറയാതിക്കുകയാ ഭേദം
സത്യം പറയാമെല്ലോ
അരുതെന്നു പറഞ്ഞാലും
ആരുമൊന്നു കേട്ടിപിടിച്ചുപോകും
അതുമാത്രം അമ്മക്കറിയില്ല.
എത്ര പറഞ്ഞാലും മനസിലാവില്ല
എന്റെ ഒരു തലോടലില്‍
അവള്‍ എല്ലാം മറന്നുപോകുന്നു
അവളുടെ ഈ കുട്ടിക്കളി
അമ്മക്കിഷ്ട്‌ടപ്പെടില്ല എന്നവള്‍ക്കും
അറിയാമായിരുന്നിരിക്കണം
ആദ്യമൊക്കെ അമ്മ അതൊക്കെ
കണ്ടിട്ടും കണ്ടില്ലാന്നു നടിച്ചു
എന്നനിക്കറിയാമായിരുന്നു
സഹികെട്ട ഒരു ദിവസം
അമ്മ ശക്തിയായി പൊട്ടിത്തെറിച്ചു.
നിന്നോട്‌ ഞാനെത്ര തവണ
പറഞ്ഞിട്ടുണ്ടെടാ മോനെ
ഈ കള്ളപൂച്ചയെ ഇങ്ങെനെ
കൊഞ്ചിച്ചു വഷളാക്കെരുതെന്നു.
കൊഞ്ചല്‍ (കവിത: തമ്പി ആന്റണി)
Join WhatsApp News
manju 2014-08-17 15:43:53
നന്നായിരിക്കുന്നു.മുഴുവൻ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മാന്ത്രികത അതിലുണ്ട് .ഒരു പഷേ കവർ ചിത്രം അതിനു മാറ്റ് കൂട്ടിയതവാം !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക