Image

ബാലപീഡനം: സഭാ നേതൃത്വത്തിന് പോപ്പിന്‍െറ വിമര്‍ശം

Published on 09 July, 2014
ബാലപീഡനം: സഭാ നേതൃത്വത്തിന് പോപ്പിന്‍െറ വിമര്‍ശം

വത്തിക്കാന്‍ സിറ്റി: ബാലപീഡനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും അവ മൂടിവെക്കുകയും ചെയ്ത റോമന്‍ കത്തോലിക്കാ സഭാ നേതൃത്വത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. ‘പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതരുടെ പ്രവര്‍ത്തി ഏറ്റവും അധമമായതാണ്. ജനങ്ങളില്‍നിന്നും ഇവ മറച്ചുവെച്ച ബിഷപ്പുമാര്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്’ -മാര്‍പാപ്പ പറഞ്ഞു.
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഭ ശ്രദ്ധിക്കണമെന്നും ചെയ്ത തെറ്റുകള്‍ തിരുത്താന്‍ നേതൃത്വം തയാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനില്‍ നടന്ന പ്രഭാത കുര്‍ബാനയില്‍ ബാലപീഡനത്തിനിരയായ ആറുപേരെ സാക്ഷിനിര്‍ത്തിയായിരുന്നു മാര്‍പാപ്പയുടെ പ്രസംഗം. ഇരകളോട് താന്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കുട്ടികളെ പീഡിപ്പിച്ച പുരോഹിതരെ സഭയില്‍നിന്നു പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം തെറ്റുകള്‍ ചെയുന്നത് പുരോഹിതനോ ഏതെങ്കിലും സഭാ വിശ്വാസിയോ ആയാലും പൊറുക്കാനാവില്ളെന്ന് മാര്‍പാപ്പ ആവര്‍ത്തിച്ചു. ഇത്തരം തെറ്റുകള്‍ മൂടിവെക്കുന്ന സഭയുടെ പ്രവണതക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇരകളുടെ അഭിഭാഷകര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. തെറ്റു ചെയുന്ന പുരോഹിതര്‍ക്കെതിരെ സഭാ നയങ്ങളില്‍ മാറ്റം വരുത്തി നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇരകളുടെ സംഘടന ആവശ്യപ്പെട്ടു. പൂര്‍ണമായി പീഡനങ്ങള്‍ അവസാനിപ്പിച്ച് കുട്ടികളെ സംരക്ഷിക്കുന്ന സഭാ നേതൃത്വമാണ് ആവശ്യമെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

ബാലപീഡനം: സഭാ നേതൃത്വത്തിന് പോപ്പിന്‍െറ വിമര്‍ശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക