America

ശിശിദ്വാനന്‍...(കവിത: സോയ നായര്‍)

Published

on

ആത്മീയതയുടെ
തൂവെള്ളവസ്‌ത്രത്തില്‍
രതിയുടെ പാപക്കറകള്‍
ചിരിക്കുന്നൂ...

ജപമാലകളും
വേദപുസ്‌തകങ്ങളും
ദൈവത്തിന്റെ
പുത്രന്മാര്‍
സാത്താന്മാരാകുന്നതിനു
സാക്ഷികള്‍...

പ്രതീക്ഷയാല്‍ തുന്നിയ
നിറമുള്ള ജീവിത
പട്ടുപാവാടകള്‍
ചരടു തെറ്റി
അശുദ്ധചെളിയില്‍ വീഴുന്നൂ...

ശുദ്ധമാക്കി എടുക്കാന്‍
പറ്റാത്ത വിധം
വാര്‍ത്താപരുന്തുകള്‍
അവ റാഞ്ചി പറത്തിടുന്നൂ...

കുഞ്ഞുമിഴിയിലെ തിളക്കം
ചൊടിയിലെ നിഷ്‌കളങ്കത
പൂവുടലിന്‍ നൈര്‍മ്മല്യം
നിന്‍ ഭോഗത്തിനു വേണ്ടി
എറിഞ്ഞുടയ്‌ക്കുന്നൂ..

സംഭവിക്കുന്നതെന്തെന്നറിയാതെ
ഭീതി നിഴലിക്കും
പിഞ്ചുമുഖം
കണ്ടു നീ നിന്‍
സ്വര്‍ഗ്ഗീയാനുഭൂതിയില്‍
ഉന്മത്തനാകുന്നു...

സങ്കടത്തിന്‍
തുള്ളികള്‍
ചാരിത്ര്യകല്ലറയ്‌ക്കു
മുകളിലൂടെ
തോരാമഴയായ്‌
പെയ്‌തിറങ്ങുന്നൂ...

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും
സ്‌ത്രോതം പാടി
അഭയമില്ലാതെ ആയ
അഭയയും
ഇടയന്റെ കാമത്യഷ്‌ണയ്‌ക്കു
ഇരയാകേണ്ടി വന്ന കുഞ്ഞാടും
ആത്മീയതയുടെ ആത്മാവാകും
നാഥനു നേരെ
ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍
വിശ്വാസമെവിടെ
വിശ്വാസികള്‍ എവിടെ
ഉത്തരം നല്‍കാന്‍!!!!

സോയ നായര്‍
ഫിലാഡല്‍ഫിയാ.

Facebook Comments

Comments

1. Express

2014-05-01 18:51:57

അനേക നാളത്തെ പ്രാർത്ഥനയും ധ്യാനത്തിൽനിന്നും ആത്യന്തിക സത്യം മജ്ജയും മാംസവും ആണെന്നു വെളിപാടുണ്ടായ ഒരു സഹോദരിയാണെന്നു (Sr. Sneha) തോന്നുന്നു. ഈ സഹോദരിയെ ഒട്ടും താമസിയാതെ വാഴ്തെപെട്ടവളായി പ്രഖ്യപിക്കെന്ടെതാണ്.

2. swapna

2014-04-29 23:42:09

@ സിസ്റ്റർ സ്നേഹ..നാനമാകുന്നിലെ ഇങ്ങനെ ഒരു കമന്റ്‌ ഇടാൻ..ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും അല്ല ഇവിടെ അവഹെളിചിരികുന്നത്...ഒരു വൈദികന്റെ പിഞ്ചു കുഞ്ഞിനോടുള്ള അക്രമാണ് ഈ കവിതയിലെ സാരംസം..എന്ത് പൈശാചിക പ്രവൃത്തിയും മതത്തിന്റെ മറ പിടിച്ചു ന്യായികരികാൻ ശ്രമിക്കുന്ന നിങ്ങൾ ഒന്നും യഥാര്ത ക്രിസ്ത്യൻ അല്ല..നിങ്ങൾ ആ തിരുവസ്ത്രത്തിനു യോഗ്യയുമല്ല.. തെറ്റ് കണ്ടാൽ തിരുത്തണം...അല്ലാതെ ആര്ക്കും തെറ്റ് പറ്റുമാത്രേ..കഷ്ടം!! മതം അത് എതു ആയാലും മനുഷ്യന്റെ നന്മക് വേണ്ടിയുള്ളതാവണം ... അല്ലാതെ  സ്വാര്തതാക് വേണ്ടിയവരുത്.... ഇതുപോലും അറിയാത്ത നിങ്ങൾ എന്ത് സിസ്റ്റർ ആണ്... എല്ലാ മതങ്ങളും നന്മ മാത്രേ പറയുന്നുള്ളൂ...നിങ്ങളെ പോലുള്ള വിവരദോഷികൾ ആണ് ഇതൊക്കെ വളചോടികുന്നതും മത ഭ്രാന്ത് വളര്തുന്നതും.....

പ്രിയപ്പെട്ട അനിയന്മാരെ... ഈ സിസ്റെരിനു നല്ല മറുപടി കൊടുക്ക്..

3. Rajeev

2014-04-29 19:59:06

Aashamsakal soya Nair saamoohika prathibadhathakalulla nalla rachanakalkaayi. Mulakudi maaraatha praayathil polum innathe kunjungalkku samrakshanam kittunnilla nammude niyamangal nammale nokki parihasikkunnu..vaidhika kuppaayam aninju daiva vachanangal pracharippikkanda vaidhikan polum makalude prayamulla kunjil kaama dhaaham theerkkunnu.athine enthinte peril aayaalum nyaayikarikkaan sramikkunnavar enthaanu ee lokathinodu parayaanullathu. Naale ningalude kunjungale polum ningal veruthe vidillallo majjayum maamsavum ulla manushyar maatram ayi jeevichaal poraa samskaaravum bhudhiyum maanushikamoolyangal kalankapedaatha nalla manushyar aayi jeevikkukayaanu vendathu..

4. Sini

2014-04-29 19:09:37

Soya  nannayittundu. Ella kavithakal um  njaan vayikarundengilum  comment idunnathu  ithu aadyamayittanu.  Ivide comment idendathu avasyamanennu thonni :) .nannayi  ezhuthu , we all are with you.....

5. Truth man

2014-04-29 19:06:52

Truth is truth ,But when you write you must in symbolic way

6. sathyan

2014-04-29 16:38:41

We should oppose and take action when a priest commits a crime. No doubt about that. But to say all priests are pedophiles is a wrong thing. We have also not seen anyone saying a word when Gail Tredwell said that she was raped in the ashram. we need the same yard stick for all religions. Nobody came to support the priest. But to support the ashram, physical attacks were carried out.

7. rejice john

2014-04-29 15:55:58

വൈദീകരുടെ കാമഭ്രാന്തിനു ഇരയാകപ്പെട്ട കുഞ്ഞുങ്ങൾക്ക് സാമ്പത്തീക നഷ്ട പരിഹാരം കൊടുക്കുകയും അവരോടു മാപ്പ് പറയുകയും ആണല്ലോ ഇപ്പോഴത്തെ ന്യൂ ജെനറേഷൻ പാപ്പാ മാരുടെ കൂദാശകളിൽ പ്രധാനം. എഴുതുന്ന ആളിന് ആവിഷ്ക്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് , ഈ ലോകത്തിലെയോ , വരുവാനുള്ള അങ്ങേ ലോകത്തിലെയോ വിഷയങ്ങളെ അധികരിച്ച് എഴുതുവാനുള്ള അവകാശം ഉണ്ട്. ഒരു “ക്രിസ്ത്യൻ ഫാസിസം” മലയാളിഎഴുത്ത്കാരിൽ കുറച്ചു നാളായിട്ട് മുളയ്ക്കാൻ തുടങ്ങിയിട്ടുണ്ട് . അത് സാഹിതീയമായ ഉന്നമനത്തിനു എന്ത് ഗുണം ചെയ്യും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പടച്ചോനെയും കൃഷ്ണനെയും പറ്റി എന്ത് എഴുതിയാലും, അതൊക്കെ പുരാണം ആണെന്നും, ഇപ്പോഴും ജീവിക്കുന്ന യേശുവിനെ കുറിച്ച് എന്തെങ്കിലും എഴുതുമ്പോൾ അത് പാപം ആണെന്നും ചിന്തിക്കുന്നവർ ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ 2014- ലും ഉണ്ടെന്നു വരുന്നത് ഞാൻ ആദ്യം സൂചിപ്പിച്ച ഫാസിസത്തിന്റെ തെളിവാണ്. തൻറെ ലിംഗത്തിന് LIKE അടിക്കാൻ കിട്ടിയ എട്ടുകാരി പെങ്കൊച്ചിനെ വളരെ ക്രൂരമായി ദൈവത്തിന്റെ പ്രതിപുരുഷൻ പേടിപ്പിച്ചു പീഡിപ്പിച്ചപ്പോൾ അതിനെ ഒരു TINTU മോൻ തമാശയായി കരുതുന്ന അമേരിക്കൻ മലയാളി എഴുത്തുസഭ നിത്യ നരകത്തിനു അർഹരാണ്. ആൾദൈവങ്ങളുടെ ആൾദൈവം ആയ Mr .പാപ്പ, ഇയ്യിടെ രണ്ടു ആൾ ദൈവങ്ങളെ കൂടി അരിയിട്ടു വാഴിച്ചത് ഇങ്ങനെയുള്ള കാനോനിക പാപങ്ങൾക്ക് മറ പിടിക്കാനായിരുന്നോ?? മറ്റൊരു രസം;- വായനക്കാര് എന്തേ പ്രമേയത്തെ മാത്രം ശ്രദ്ധിക്കുന്നു ?? കവിതയിലെ കവിതയെക്കുറിച്ച് ചര്ച്ച നടത്താൻ ആരും മിനക്കെടാത്തത് ഏന്തേ? പ്രമേയം തങ്ങള്ക്കിഷ്ട്ടപ്പെട്ടതാണെങ്കിൽ കവിത നല്ലത് ; ആത്മീയതയുടെയും സദാചാരത്തിന്റെയും WHOLESALE വ്യാപാരികൾക്കു ബോധ ക്കേട് ഉണ്ടാക്കുന്ന വാക്കുകളോ വരികളോ കണ്ടാൽ അവ മോശം കവിതയും.!!! (അതിനു കവിത എന്താണെന്ന് അറിയണമല്ലോ) സോയ നായരുടെവാലിൽ പിടിച്ചാ കളിയെന്നു, ഒരിക്കൽ ഹിന്ദു ആയിരുന്ന ക്രിസ്ത്യാനി മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന് ,വാലും നൂലും ഇല്ലാഞ്ഞ “യേശുവിനോട്” ഞാൻ പ്രാർത്ഥിക്കുന്നു. … REJICE JOHN

8. Soya

2014-04-29 13:18:25

Sneha, thank you for your comment..oru onpathukaariye peediippikkunna purohithanu kittaan pokunna daivakopathinte athrayum enthaayaalum ithu ezhuthiya enikku kittan ponilla... pinne majjayum maamsavum ulla vikarangal niyanthrikkaan aakaathavar sabhayil irikkunnathu thanne aa sabhayute parishudhikku chernnathalla...ingane oru anubhavam thaankalute makalkkaanu varunnathenkil athu punyakarmam ennu karuthi mindaathirikkumaayirikkam..pakshe oru manushya snehi enna nilaykku ethu vibhaagathil ullavar itharam oru dushkarmam cheythaal njn prathikarikkuka thanne cheyyum...jaathiyum mathavum ningalkku valuthu aakaam.. pakshe aa kunjinte maanam athanu ente kaazhchappatil vilappettathu...

9. Christian

2014-04-29 11:42:37

I agree with Sr Sneha. A single incident is used to denigrate the enitre community. These are the same people who will not even allow an inquiry about aaldaivam. If a priest committed a crime he should be punished as per law. Nobody will oppose it. we expect the same from other communities too.

10. Sr.Sneha

2014-04-29 11:04:27

Editor, Please don't allow the ezuthukaari to disgrace the purohithar in our sabha. Ezuthukaarikke, Avarum ningale pole majjayum maamsavum ulla saadhaarana manushyaraanu. aarkkum thettu pattaam. Ningalude muthukathe ulakka irikkumbol avarude kannile karad edukkaruthe saahithyam aparante nanmakkaai upayogikkoo. apamaanikkaan upayogichaal daiva kopamundaakum

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

View More