പ്രശസ്ത തമിഴ്, ഹിന്ദി നടി അസിന് പ്രണയത്തില്‍. മൈക്രോമാക്സ് കമ്പനിയുടെ
എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാഹുല്‍ ശര്‍മ്മയാണ് കാമുകന്.
അച്ഛന്
ബിസിനസുകാരനായതിനാല്‍ ബിസിനസിനോട് ചെറുപ്പം മുതലേ താത്പര്യമുള്ളയാണ് അസിന്.
കൂടാതെ ഇന്ത്യയില്‍ നിന്നായിരിക്കും താന്‍ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നും നേരത്തേ
അസിന് സൂചിപ്പിച്ചിട്ടുണ്ട്. വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ് താരം എന്ന്
കുറച്ചുനാളുകളായി വാര്‍ത്തകളുമുണ്ട്. എല്ലാം കൂട്ടിവായിക്കുമ്പോള്‍ അസിന്റെ
പ്രണയവാര്‍ത്തയ്ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നു.
കഴിഞ്ഞ ഒരു
വര്‍ഷത്തിലധികമായി അസിന് അഭിനയിച്ച ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല.
അഭിഷേക് ബച്ചന് നായകനാവുന്ന ഓള് ഈസ് വെല്‍ ആണ് ഈ വര്‍ഷം റിലീസാകാനുള്ളത് .
ആമീര്‍ ഖാന് ചിത്രം ഗജിനിയിലൂടെയാണ് ഹിന്ദിയിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച
നേട്ടം കൈവരിക്കാനായില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല