Image

വാലന്റയിന്‍ ദിനത്തില്‍ ഒരു പ്രേമലേഖനം (സുധീര്‍പണിക്കവീട്ടില്‍)

Published on 13 February, 2014
വാലന്റയിന്‍ ദിനത്തില്‍ ഒരു പ്രേമലേഖനം (സുധീര്‍പണിക്കവീട്ടില്‍)
എല്ലാവരും പ്രണയ കത്തുകള്‍ എഴുതുമ്പോള്‍ നമ്മള്‍ മലയാളികള്‍ പ്രണയലേഖനങ്ങള്‍ എഴുതുന്നു.ല്‌പഅത്‌ മലയാളിയുടെ മാത്രം സ്വകാര്യതയാണ്‌. ഇപ്പോള്‍ അത്‌ ചുരുക്കം വാക്കുകള്‍ ഉള്‍കൊള്ളുന്നഎസ്‌.എം.എസ്‌സന്ദേശങ്ങളായി മാറിപോയിട്ടുണ്ടെങ്കിലും പ്രണയദിനങ്ങളുടെ ഓര്‍മ്മകള്‍ ആരെയാണു ഭാവലോലുപരാക്കതിരിക്കുന്നത്‌. കാലത്തിന്റെ തിരിച്ചിലില്‍പ്പെട്ട്‌ ഇപ്പോള്‍ പ്രേമത്തിന്റെ സൗരഭ്യം കുറഞ്ഞതായിപഴയ തലമുറക്ക്‌ തോന്നുന്നുണ്ടാകണം. അത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ സാഹിത്യത്തിലൂടെയാണ്‌. സാഹിത്യം എല്ലാക്കാലത്തെയും മനുഷ്യമനസ്സുകളുടെ ഒരു തെളിഞ്ഞപ്രതിഫലനമാണ്‌. ശ്രുംഗാരരസ പ്രധാനമായ കവിതകള്‍ രചിച്ചവരില്‍ കാളിദാസന്‍, അമരു, ഭര്‍ത്രുഹരി എന്നിവര്‍മുന്നിലാണ്‌്‌. കാല്‍പ്പനികതയും, കാവ്യാത്മകതയും കലര്‍ത്തി എഴുതുമ്പോള്‍ തന്നെ അവര്‍ ഉദാത്തമായ പ്രേമത്തിന്റെ മുഗ്‌ദ്ധഭാവങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി,.രാധാകൃഷ്‌ണന്മാരുടെ പ്രണയം തമ്മില്‍തമ്മില്‍ അറിയിക്കാന്‍ ജയദേവ കവി ഒരു സഖിയെ ഏര്‍പ്പാടക്കിയിരുന്നു. ഈ സഖി ഒരു പ്രേമലേഖനത്തിന്റെ മൂര്‍ത്തിഭാവമാണ്‌.

പ്രേമലേഖനങ്ങള്‍ ഒരു കാലത്ത്‌ സാഹിത്യത്തെപരിപോഷിപ്പിക്ലിരുന്നു. അനുരാഗതുടിപ്പുള്ള വാക്കുകളില്‍ അണിയിച്ച്‌ വിട്ടിരുന്ന പ്രണയലേഖനങ്ങള്‍ കമിതാക്കളെ കോരിതരിപ്പിക്കുകയും അത്‌വായിക്കാനവസരം കിട്ടിയവരെ ആനന്ദിപ്പിക്കുകയും ചെയ്‌തു.. പ്രേമലേഖനം ഈ ലോകത്തില്‍ ആദ്യം എവിടെ എഴുതപ്പെട്ടു? ചോദ്യം തീരുന്നതിനുമുമ്പ്‌ ഭാരതീയര്‍ കൈ പൊക്കുന്നു. ഭഗവാന്‍ കൃഷ്‌ണനുരുഗ്മണി എഴുതിയ കത്താണ്‌ ലോകത്തിലെ ആദ്യത്തെപ്രേമലേഖനമെന്നു ഭാരതീയര്‍വിശ്വസിക്കുന്നു. എന്നാല്‍ അക്ഷരങ്ങളുടെ സൂത്രം ആദ്യം കണ്ടുപിടിച്ച സുമേരിയക്കരുടെതാണ്‌ ആദ്യത്തെ പ്രേമലേഖനമെന്നു തെളിവ്‌സഹിതം ഇസ്‌തമ്പൂളിലെ (ടര്‍ക്കി) മ്യൂസിയം അവകാശമുന്നയിക്കുന്നു. നമുക്ക്‌ ഭാര്‍തീയര്‍ക്ക്‌ രുഗ്മണി എഴുതിയ കത്ത്‌ പ്രഥമപ്രണയ ലേഖനമായി എടുക്കാം. അത്‌ ഒരു പക്ഷെ കവി ഭാവനയാകാം. കെട്ട്‌ കഥയാകം. വിശ്വാസികള്‍ക്ക്‌ അത്‌ ദേവതുല്യമായ പുണ്യലിഖിതമാകാം.എന്തുമാകട്ടെ, നമുക്ക്‌ ആ കത്ത്‌ ഒന്നു ഒളിഞ്ഞ്‌വായിക്കം. അത്‌ ഒരു സുഖമല്ലേ. മഞ്ഞണിപൂനിലാവില്‍ യുവ ഹ്രുദ്യങ്ങള്‍ മധുരസങ്കല്‍പ്പങ്ങളുടെ വര്‍ണ്ണ തേരില്‍ മേഘശകലങ്ങള്‍പോലെ പാറിനടക്കുമ്പോള്‍ സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ഒരു കന്യകയുടെ മനസ്സില്‍ ഊറിയ അനുരാഗം എങ്ങനെവാക്കുകളായി എന്ന്‌ അന്വേഷിച്ച്‌ അതാസ്വദിക്കാം.

കത്തുകള്‍ എഴുതുന്നത്‌ പുരാതന ഭാരതസംസ്‌കാരത്തിന്റെ ഒരു ഭാഗമായിരുന്നു. താമരയിതളില്‍ കണ്വാശ്രമത്തിലെമുനി കന്യക പ്രിയനു പ്രണയകത്ത്‌ എഴുതി. വെണ്‍ചന്ദനത്തിന്റെ ഇലകളില്‍ ഉര്‍വ്വശി പുരൂരവസ്സിനു കത്തെഴുതിവച്ച്‌ സ്വര്‍ഗത്തിലേക്ക്‌പോയെങ്കിലും മനസ്സ്‌ ഭൂമിയിലായത്‌കൊണ്ട്‌, സ്വര്‍ഗ്ഗത്തിലെ നാടകത്തില്‍ പങ്കെടുക്കുമ്പോള്‍ പറയേണ്ട സംഭാഷണത്തിനുപകരം പുരൂരവസ്സിന്റെ പേരുച്ചരിച്ച്‌ നാടകം അലങ്കോലമാക്കി.. കത്തെഴുതികൊണ്ടിരിക്കുന്ന ഒരു സുന്ദരിയുടെ മനോഹരമായശില്‍പ്പം ഖജുറവോയിലെ അമ്പലത്തില്‍ഉണ്ട്‌.. ഷേക്‌സ്‌പിയരുടെ ട്വല്‍ത്ത്‌നൈറ്റ്‌ എന്ന നാടകത്തിലെ കഥപാത്രം വയോലയെപ്പറ്റി നാടക കൃത്ത്‌ പറയുന്നു.. അവള്‍ അവളുടെ പ്രേമം അറിയിച്ചില്ല, എന്നാല്‍ ആ രഹസ്യം പൂമ്മൊട്ടിലെ കീടം പോലെ അവളെ കാര്‍ന്ന്‌ തിന്നാന്‍തുടങ്ങി. അതവളുടെ അഴകിനെ ബാധിച്ചു. അവള്‍ വിഷാദമൂകയായി. അവള്‍ കൊതിച്ചിരുന്നു. വേദനയിലും പുഞ്ചിരിതൂകി ക്ഷമയോടെ അവനുവേണ്ടിഅവള്‍ കാത്തിരുന്നു..പ്രകടിപ്പിക്കാന്‍കഴിയാതിരുന്നാല്‍പ്രേമത്തിനെന്തുപ്രസക്‌തി.സമ്പൂതമപ്രേമസിദ്ധിക്കവേണ്ടി ഞാന്‍ പച്ചില കുമ്പിളില്‍പിച്ചതെണ്ടാം എന്നൊക്കെ ഒരു കഥാനായിക പറഞ്ഞതു മലയാളി വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാകും. മുന്തിരിക്ലാറുപോലുള്ള ജീവിതമാസ്വദിക്കാന്‍ അവള്‍ തന്നെ ആ പച്ചില കുമ്പിള്‍ദൂരെകളഞ്ഞതും നമ്മള്‍ കണ്ടു.പ്രേമാര്‍ദ്രലോലരായാല്‍ കുമാരിമാര്‍ എന്തൊക്കെചെയ്യില്ല.

അതുകൊണ്ട്‌ രുഗ്മണി കത്തെഴുതാന്‍ സാധ്യതയൂണ്ടെന്ന്‌ നമുക്ക്‌ അനുമാനിക്കം.പ്രേമത്തിന്റെ ഇന്ദ്രജാലകാരനായ ഗോപാലകൃഷ്‌ണനെ മനസ്സില്‍ കൊണ്ട്‌ നടന്ന്‌ പ്രണയ ജ്വരം പിടിപ്പെട്ട്‌ ഉണ്ണാനും ഉറങ്ങാനും കഴിയാതെവശംകെട്ട രുഗ്മണിക്ക്‌മാതാ ഭവാനിയുടെ ക്ഷേത്രത്തില്‍ തൊഴുത്‌നില്‍ക്കുമ്പോളാണ്‌ കൃഷ്‌ണനു കത്തെഴുതുക എന്നാശയം ജനിക്കുന്നത്‌. ഉടനെ അവിടെ കണ്ട അഷ്‌ടഗന്ധത്തില്‍ മോതിരവിരല്‍മുക്കി (ചന്ദനം, കര്‍പ്പൂരം, കസ്‌തൂരി, കുങ്കുമം തുടങ്ങിമറ്റ്‌ ഔഷധികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരു കുഴമ്പ്‌ - ഇത്‌ശിവക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌) താമരയിതളില്‍ അവളുടെ മനോവികാരങ്ങള്‍ കുറിച്ചിട്ട്‌ അത്‌ വിശ്വസ്‌തനായ സുദേവ്‌ ഭട്ട്‌ എന്ന ്ര്രബാഹ്‌മണന്‍ വശം കൊടുത്തയച്ചു. അങ്ങനെ വിദര്‍ഭ രാജകുമാരി രുഗ്മണിയുടെ വാലന്റയിന്‍ കത്ത്‌ സുദേവ്‌ എന്ന ബ്രാഹ്‌മണന്റെ തലെകെട്ടില്‍ ഇരുന്ന്‌ ദ്വാരകപുരിയിലേക്ക്‌ സഞ്ചരിച്ചു,

.രുഗ്മണിയുടെ കത്തിലെ ചില ഭാഗങ്ങള്‍ വായിക്കാം. ആദ്യമായിക്രുഷ്‌ണനെ ഭുവനസുന്ദരന്‍, (ലോകൈക സുന്ദരന്‍) എന്നും മുകുന്ദന്‍ (മുല്ലപൂവിന്റെപ്രകാശം പരത്തുന്ന മുഖത്തോടു കൂടിയവന്‍) എന്നൊക്കെ സംബോധനചെയ്‌തീട്ടുണ്ട്‌..അദ്ദേഹത്തിന്റെ സൗന്ദര്യം അവരെ സദാ വലച്ചു കൊണ്ടിരിക്കുന്നുവെന്നും തുറന്നെഴുതുന്നു. ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ കടമെടുത്ത്‌ല്‌പപറയാം.കണ്‍കളില്‍ പൂവ്വിടും വെണ്ണിലാവോടവന്‍ വേണുവുമൂതുന്നു, മനോവെണ്ണ കവരുന്നു, കൃഷ്‌ണനെ അവര്‍ മനസ്സാ വരിക്ലുവെന്നും അതിനാല്‍ താമരക്കണ്ണനായ കണ്ണന്‍ അവരെവിവാഹം ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു. അവരുടെ വിവാഹം വീട്ടുക്കാര്‍ ശിശുപാലന്‍ എന്ന ഒരു രാജാവുമായി ഉറപ്പിച്ചുവെന്നും അത്‌കൊണ്ട്‌ എത്രയും വേഗം വന്നു അവരെ കൂട്ടികൊണ്ട്‌പോകണമെന്നു എഴുതുന്നു.ശിശുപാലനെ അവര്‍ക്കിഷ്‌ടമല്ല.

അതുകൊണ്ട്‌ അയാളെ ഒരു കുറുക്കനായി ഉപമിച്ചിട്ടുണ്ട്‌. സിംഹത്തിനുള്ള ഓഹരിയില്‍ ഒരു കുറുക്കന്‍ ഒരിക്കലും തൊടരുതെന്ന്‌. വിവാഹ ചടങ്ങിനോടനുബന്ധിച്ച്‌ അവര്‍ ക്ഷേത്രദര്‍ശനത്തിനുപോകുമ്പോള്‍ അവിടെ നിന്നും അവളെതട്ടിക്കൊണ്ട്‌ പോയിവിവാഹം കഴിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. കൃഷ്‌ണന്‍പ്രേമാഭ്യര്‍ഥനസ്വീകരിച്ച്‌ രുഗ്മണിയെ വിവാഹം കഴിച്ചു.

മനുഷ്യവികാരങ്ങള്‍ക്ക്‌ ഒമ്പത്‌ രസങ്ങള്‍ ഉള്ളതായി ഭാരതീയ സൗന്ദര്യശാസ്ര്‌തം സിദ്ധാന്തിക്കുന്നു. അവ, ശൃംഗാരം, കരുണം, അത്ഭുതം,ശാന്തം, ഹാസ്യം, വീരം, ഭയം, ഭീഭത്സം, രൗദ്രം ഇങ്ങനെയാണ്‌.

രസമില്ലായ്‌മയില്‍ നിന്നും ആരംഭിക്കുന്ന ജീവിതം കാലത്തിന്റെ ഓരോ ഘട്ടങ്ങളില്‍ ഒമ്പത്‌ രസങ്ങളിലൂടെ കടന്നുപോകുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ശ്രംഗാരരസമാണ്‌. ഇതിനെ രസങ്ങളുടെ രാജാവായി കണക്കാക്കുന്നു. ഋഗ്വേദം പുസ്‌തകം പത്ത്‌ സ്‌തോത്രം 129 (സ്രുഷ്‌ടി) പറയുന്നത്‌ ആദിയില്‍ ആഗ്രഹമുണ്ടായിയെന്നാണ്‌. അത്‌ ആദിമ ബീജമായി മനസ്സില്‍ കിടന്ന്‌മുളച്ചു. ആ ആഗ്രഹം കാമമായിരുന്നു, തന്മൂലം അത്‌മനസ്സിലെ വാസനകളുടെ കടിഞ്ഞാണ്‍ പൊട്ടിച്ച്‌ കൊണ്ടിരുന്നു.വാലന്റയിന്‍ദിനത്തില്‍ നിറഞ്ഞൊഴുകുന്നരസവും ശ്രുംഗാരം തന്നെ. ക്രുത്യവിലോപത്തിനു ശിക്ഷിക്കപ്പെട്ട ,പ്രണയിനെപിരിഞ്ഞിരിക്കുന്നയക്ഷന്‍ ആന തുമ്പികൈ നീട്ടുന്നപൊലെ ഒരു മേഘത്തെ കണ്ടപ്പോള്‍ പ്രണയപരവശനായി അവള്‍ക്ക്‌ ഒരു സന്ദേശം കൊടുതുവിടുന്നു.. ആ സന്ദേശം ഒരു ഉല്‍ക്രുഷ്‌ട കൃതിയായി. ശ്രുംഗാരരസം കവികളെകൊണ്ട്‌ എത്രയോമനോഹരമായ കാവ്യങ്ങള്‍ സ്രുഷ്‌ടിപ്പിച്ചു,വാലന്റയിന്‍പോലുള്ള ആഘോഷങ്ങളിലൂടെ വീണ്ടും പഴയ കാല പ്രണയ കവിതകള്‍ രചിക്കപ്പെടാം. പ്രേമം ഹ്രുദയത്തില്‍ ഊറി കൂടുമ്പോള്‍ ഭാവന ചിറകുവിരിച്ച്‌ പറക്കുന്നു.

അപ്പോള്‍ പിറന്ന്‌ വീഴുന്ന ചിന്തകള്‍ക്ക ്‌മാധുര്യമേറുന്നു. ഒരു കൊക്കുതാമരയിതളില്‍ ഇരിക്കുന്നത്‌ കണ്ട്‌ ഒരു കവിപാടി (സംസ്‌ക്രുതത്തില്‍ നിന്ന്‌) ഃ ഒരു മരതക താലത്തില്‍ ശംഖ്‌ ഇരിക്കുന്നപോലെയെന്നു.നമുക്ക്‌ എപ്പോള്‍ കാണമെന്ന്‌ കാമുകന്‍ചോദിക്കുന്നു. ചുറ്റും ആളുകള്‍ ഉള്ളത്‌കൊണ്ട്‌ അവള്‍ക്ക്‌മറുപടിപറയാന്‍ കഴിയുന്നില്ല. അത്‌കൊണ്ട്‌മറ്റാരും കാണാതെ അവള്‍ ഒരു താമരയിലമടക്കി കാണിക്കുന്നു. സൂര്യന്‍ അസ്‌തമിക്കുമ്പോള്‍ താമര കൂമ്പുന്നു. അപ്പോള്‍ കാണാമെന്നു വിവക്ഷ..

`മാമ്പൂക്കള്‍വിരിയുമ്പോള്‍, കുയിലുകള്‍ പഞ്ചമം പാടുമ്പോള്‍, പൂമ്പൊടിപാറിച്ച്‌ കൊണ്ട്‌തേനുണ്ടു മത്തരായ കരിവണ്ടുകള്‍ ആര്‍ക്കുമ്പോള്‍ കാമദേവന്‍ ആരും കാണാതെപ്രേമാര്‍ദ്രമായ ഹ്രുദയങ്ങളെതന്റെ വില്ലു കുലക്ല്‌കൊണ്ട്‌ ഉന്നം വക്കുന്നു.'

എല്ലാവര്‍ക്കും നിത്യയൗവ്വനവും നിറയെപ്രേമവും നേരുന്നു. എല്ലാവര്‍ക്കുംഎന്നും വാലന്റയിന്‍ദിനമാകട്ടെ, എന്നാശംസിക്കുന്നു.

(സുധീര്‍പണിക്കവീട്ടില്‍
വാലന്റയിന്‍ ദിനത്തില്‍ ഒരു പ്രേമലേഖനം (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2014-02-13 20:41:06
എൻകവിൾത്തട്ടിൽനിന്നിത്രവേഗം
ചുണ്ടെടുക്കായിക നീ ഓമലാളെ !
വയ്യെനിക്കൊന്നും!....നീ ഒന്നുകൂടി -
യയ്യൊ, മുരുകെപ്പുണരുകെന്നെ .
വേവുന്നു മന്മനം !.....മുന്തിരിയാൽ 
വേഗം നിറയ്ക്കു നിറയ്ക്കു പാത്രം 
ഹേമന്ത ചന്ദ്രിക മാഞ്ഞിടും മുൻ -
പോമലെ ...ജീവിതം സ്വപ്നമല്ലേ ? (ചങ്ങമ്പുഴ) 
G. Puthenkurish 2014-02-14 10:51:35
മനസിന്റെ കോണിൽ എവിടെയോ ചാരത്തിലെ തീക്കനൽപോലെ മൂടികിടന്നിരുന്ന പ്രണയം കാമുകി കാമുകന്മാരുടെ നിശ്വാസത്തിൽ ഒരഗ്നി ജ്വാലയായി പടരുകയാണ് ലോകം എങ്ങും. പഞ്ചബാണ വാഹിയായ ഈ കാമദേവൻ തന്നെയല്ലേ വാലന്റിൻനായി അനുരാഗവിവശരുടെ ഹൃദയങ്ങളെ ഇളക്കി മറിക്കുന്നത്? പ്രണയമെന്ന കരകാണക്കടലിന്റെ ആഴങ്ങളിൽ കൂട്ടികൊണ്ട്പോയി വർണ്ണാഭമായ കാഴ്ചകൾ കാട്ടി തരാൻ ശ്രമിക്കുന്ന ശ്രീ. സുധീർ പനിക്കവീട്ടിലിനു അഭിനന്ദനം. എന്തായാലും പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, കേരളത്തിന്റെ എല്ലാകാലത്തേയും പ്രണയയകവിയായ ചങ്ങമ്പുഴയെ ആര്ക്ക് വിസ്മരിക്കാൻ കഴിയും? പ്രണയ വികാരത്തിന്റെ വൈകാരികതയെ വാക്കുകളിലൂടെ ഒപ്പിയെടുത്ത മറ്റൊരു കവി ചങ്ങൻപുഴയെപ്പോലെ ഇനി ഉണ്ടാകും എന്ന് തോന്നുന്നില്ല. അദ്ദേഹത്തിൻറെ മനോഹരമായ അത്തരം കവിതകളിലെ ചില ശകലങ്ങൾ ഉദ്ധരിച്ചു ഇ-മലയാളിയുടെ താളുകൾക്ക് ശോണിമ പകരുന്ന ശ്രി. വിദ്യാധരൻ തികച്ചും അനുമോദനം അര്ഹിക്കുന്നു.
Babu Shankar 2014-02-14 10:54:22
പ്രണയ ദിനത്തിലെ ചൊക്ലെയ്റ്റ പോലെ നാവിൽ അലിയുന്ന രചന. സുധീറിന് അഭിനന്ദനങ്ങൾ Babu Menon, Ottappalam
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക