നിലവിലെ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കാനായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പര്യം. എന്നാല്‍ സുധീരന്റെ ക്‌ളീന്‍ ഇമേജും ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തന ശൈലിയും കണക്കിലെടുത്ത് സുധീരനെ നിര്‍ണായക ചുമതല ഏല്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്ര്‌സ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയും സുധീരനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
അഴിമതിക്കറ പുരളാത്ത, നിലപാടുകളില്‍ ഊന്നിയ സജീവ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന സുധീരന്‍ ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ പാര്‍ലമെന്‍റിലും 1980 മുതല്‍ 1996 വരെ നാലു തവണ കേരള നിയമ സഭയിലും എത്തി. സംസ്ഥാന നിയമസഭാ സ്പീക്കര്‍, ആരോഗ്യ മന്ത്രി എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ കളരിയില്‍ കാലെടുത്തുവെച്ച സുധീരന്‍ 1971മുതല്‍ 1973 വരെയുള്ള കാലയളവില്‍ കെ.എസ്.യു വിന്‍റെ പ്രസിഡന്‍റ് ആയിരുന്നു. 1975ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 77 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. ആലപ്പുഴയില്‍ നിന്നും ആറാമത് ലോക്സഭയിലേക്ക് 1977ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 80തില്‍ കേരള നിയമ സഭയില്‍ സാമാജികന്‍ ആയി എത്തി. 1966വരെ അദ്ദേഹം സഭയില്‍ സജീവ സാന്നിധ്യമായി. 1985-87കാലയളവില്‍ കേരള നിയമസഭാ സ്പീക്കര്‍ ആയി. 95ല്‍ എ.കെ ആന്‍റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായും ഇരുന്നു.
പാര്‍ട്ടിയിലെ ഹരിതവാദി എം.എല്‍.എ ആയി അറിയപ്പെടുന്ന വി.ഡി സതീശന്‍ എറണാകുളം ജില്ലയിലെ പറവുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കേരള നിയമ സഭയില്‍ എത്തിയത്. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ സഭക്കകത്തും പുറത്തും ശ്രദ്ധേയനായിരുന്നു സതീശന്‍. പരിസ്ഥിതി വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ത്ത് നിരവധി തവണ പരസ്യമായി രംഗത്തുവന്നിരുന്നു അദ്ദേഹം
തമിഴ്നാടിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്. സ്കൂള്‍ തലം മുതല്‍ വി.ഡി സതീശന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍റെ ചെയര്‍മാനായിരുന്നു. കെ.എസ്.യുവിലും സജീവമായി. നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍റെ സെക്രട്ടറിയായി. കെ.പി.സി.സിയിലും എ.ഐ.സി.സിയിലും അംഗമായിരുന്നു
Aniyankunju
2014-02-10 15:39:41
കെപിസിസി പ്രസിഡന്റായി വി എം സുധീരനെ നിയമിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ശോകമൂകം. ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുമ്പോള്‍ കാണാറുള്ള ആഹ്ലാദാരവങ്ങള്‍ ഒരിടത്തും ഉണ്ടായില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍പ്പോലും ആളനക്കമുണ്ടായില്ല. ഡിസിസി ആസ്ഥാനങ്ങളിലും താഴെത്തട്ടിലുള്ള ഘടകങ്ങളിലും ഒരു പ്രതികരണവും ഉണ്ടായില്ല. മധുരപലഹാരങ്ങളും പായസവും മറ്റും നല്‍കി പുതിയ പ്രസിഡന്റിന്റെ നാമനിര്‍ദേശം ആഘോഷിക്കുന്ന പതിവ് ഇത്തവണ മുടങ്ങി. ആഹ്ലാദ- അഭിവാദ്യ പ്രകടനങ്ങളും നടന്നില്ല. ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇവ നടക്കാറുള്ളത്. ഗ്രൂപ്പുപ്രവര്‍ത്തനങ്ങളില്‍നിന്ന് അടുത്തകാലത്ത് വിട്ടുനില്‍ക്കുന്ന സുധീരന്റെ കൂടെ കോണ്‍ഗ്രസ് അണികളും പ്രവര്‍ത്തകരും ഇല്ലെന്ന് തെളിയിക്കുന്നതായി തിങ്കളാഴ്ചത്തെ സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ തണുപ്പന്‍ പ്രതികരണം സുധീരന്റെ സ്ഥാനലബ്ധി കോണ്‍ഗ്രസില്‍ ഉണ്ടാക്കാനിടയുള്ള പൊട്ടിത്തെറിയുടെ സൂചനയായി.