ദുബായ്: ദുബായ് ബൈപാസ് റോഡില്‍ അക്കാദമിക്ക് സിറ്റിക്കടുത്ത് 35 കാറുകള്‍
കൂട്ടിയിടിച്ച് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. രണ്ട് വാഹനങ്ങള്‍
കത്തിനശിച്ചു.
ഇന്നു രാവിലെ എട്ടിനാണ് അപകടം. പിക്ക് അപ് വാനും കാറുമാണ് കത്തിനശിച്ചത്. രാവിലെ പലരും ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് അപകടം. ഇതേതുടര്‍ന്ന് ഇതുവഴി ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. അതേസമയം, ഇന്നു രാവിലെ ഷെയ്ഖ് സായിദ് റോഡിലും രണ്ടു കാറുകള്‍ കൂട്ടിയിടിച്ചു.
രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ രാജ്യത്തിന്റെ പലഭാഗത്തും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല