അബുദാബി: പത്തു ദിവസം നീളുന്ന അബുദാബി രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഇംഗ്ലിഷ്
സിനിമകള്‍ക്കു പ്രിയമേറുന്നു. പ്രദര്‍ശനം കാണാനെത്തുന്നവരില്‍ ഭൂരിഭാഗവും സ്വദേശി
യുവതീയുവാക്കളാണെന്നതും പ്രത്യേകതയാണ്. പരിസ്ഥിതി സംരക്ഷണത്തിനു പ്രാമുഖ്യം
നല്കുന്ന സിനിമകള്‍ ഒട്ടേറെ എത്തിയെന്നതാണ് ഇത്തവണത്തെ മറ്റൊരു
പ്രത്യേകത.
മലിനീകരണത്തിനെതിരെയുള്ളതും ജല-ഹരിത സംരക്ഷണ സന്ദേശം നല്‍കുന്നതുമായ സിനിമകള്‍ക്ക് ഇത്തവണ ആകര്‍ഷക സമ്മാനമാണു പ്രഖ്യാപിച്ചിരിക്കുന്നത്. 55,000 ദിര്‍ഹമാണ് മികച്ച പരിസ്ഥിതി സന്ദേശം നല്കുന്ന സിനിമയ്ക്കു നല്‍കുക. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിസ്ഥിതി സംരക്ഷണത്തിന് അബുദാബി ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പ്രാധാന്യം നല്കിയിരിക്കുന്നതെന്നു സംഘാടകര്‍ പറയുന്നു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല