Image

അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന് പാപ്പായുടെ പ്രാര്‍ത്ഥനസന്ദേശം

Published on 11 October, 2013
അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന് പാപ്പായുടെ പ്രാര്‍ത്ഥനസന്ദേശം


പക്ഷാഘാതമേറ്റ അര്‍ജന്‍റീനിയയുടെ പ്രസിഡന്‍റിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു. ഒക്ടോബര്‍ 9-ാം തിയതി ബുധനാഴ്ച ബ്യൂനസ് ഐരസിലെ ആശുപത്രിയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് അടയന്തിരമായി മസ്തിഷ്ക്ക ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രസിഡന്‍റ്, ക്രിസ്റ്റീനാ കെര്‍ഷ്ണര്‍ക്കാണ് പാപ്പാ സുഖപ്രാപ്തിക്കുള്ള പ്രാര്‍ത്ഥനസന്ദേശം അയച്ചത്. സൗഖ്യംപ്രാപിച്ച് അതിവേഗം രാഷ്ട്രത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ നാടിന്‍റെ മദ്ധ്യസ്ഥയായ ലൂഹനിലെ കന്യകാനാഥ പ്രസിഡന്‍റിനെ തുണയ്ക്കട്ടെയെന്ന് പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു.

പ്രതിസന്ധിയുടെ നിമഷങ്ങളില്‍ കുടുംബാംഗങ്ങളുമായും പ്രത്യാശയുടെ വചസ്സുകള്‍ പാപ്പ പങ്കുവച്ചു.




അര്‍ജന്‍റീനയുടെ പ്രസിഡന്‍റിന് പാപ്പായുടെ പ്രാര്‍ത്ഥനസന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക