ഹങ്കറിയുടെ
തലസ്ഥാനമായ ബുഡാപ്പെസ്റ്റില്‍ ഒക്ടോബര്‍ 8-മുതല്‍ 11-വരെ തിയതികളിലാണ്
ഐക്യരാഷ്ട്ര സംഘടയുടെ ആഭിമുഖ്യത്തിലുള്ള ജലഉച്ചകോടി സമ്മേളിക്കുന്നത്.
നിലയ്ക്കാത്ത നഗരവത്ക്കരണവും കാലാവസ്ഥാ വ്യതിയാനവുംമൂലം ലോകം ഇന്ന്
നേരിടുന്ന രൂക്ഷമായ ജലക്ഷാമത്തെക്കുറിച്ച് ത്രിദിന ഉച്ചകോടി പഠനം നടത്തും.
ജലവും ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
ആഗോളതലത്തിലുള്ള വ്യവസായ പ്രമുഖരും രാഷ്ട്രപ്രതിനിധികള്ക്കൊപ്പം
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്, ജലഉച്ചകോടിയുടെ പ്രസ്താവന വ്യക്തമാക്കി.
ഐക്യരാഷ്ട്ര
സംഘട ലക്ഷൃമിട്ടിരിക്കുന്ന ആഗോള സുസ്ഥിതി വികസന ലക്ഷൃങ്ങള്‍
സാക്ഷാത്ക്കരിക്കാന്‍ ജലക്ഷാമവും അതുമായി ബന്ധപ്പെട്ട
വെല്ലുവിളികളെക്കുറിച്ച് പഠിക്കേണ്ടത് അടിയന്തിരമാണെന്ന് പ്രസ്താവന
വ്യക്തമാക്കി. ജലത്തോടൊപ്പം സമൂഹത്തിന്റെ ആരോഗ്യമേഖലയില്‍
പ്രവര്‍ത്തിക്കുന്ന ഔഷധക്കമ്പനികളുടെയും, ഭക്ഷൃോല്പാദകരുടെയും,
ഊര്ജ്ജവ്യാവസായ മേഖലയിലെ പ്രമുഖരുടെയും സാന്നിദ്ധ്യവും സഹകരണവും
രാഷ്ട്രപ്രതിനിധികള്ക്കൊപ്പം ഉണ്ടെങ്കിലേ, യുഎന്നിന്റെ സുസ്ഥിതി വികസന
പദ്ധതികള്‍ ലക്ഷൃത്തിലെത്തിക്കാനാവൂ എന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല