Image

സോന കേളി യുവജനോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക്‌ റിയാദില്‍ തുടങ്ങി

ഷക്കീബ്‌ കൊളക്കാടന്‍ Published on 15 October, 2011
സോന കേളി യുവജനോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക്‌ റിയാദില്‍ തുടങ്ങി
റിയാദ്‌: പ്രവാസ ലോകത്തെ ഏറ്റവും വലിയ കുട്ടികളുടെ മേളയായ സോന കേളി യുവജനോത്സവത്തിന്റെ സ്റ്റേജിനങ്ങള്‍ റിയാദിലെ പി.കെ. കാളന്‍ നഗറില്‍ തുടങ്ങി. 13 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുന്ന യുവജനോത്സവം പ്രശസ്‌ത ഇന്ത്യന്‍ ചിത്രകാരി വിജയലക്ഷ്‌മി മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

നാനൂറോളം കുട്ടികള്‍ പങ്കെടുത്ത നാലു വിഭാഗങ്ങളിലായി നടന്ന ചിത്ര രചനാ മത്സരങ്ങളോടെയാണ്‌ അഞ്ചു ദിവസം നീണ്‌ടു നില്‍ക്കുന്ന അഞ്ചാമത്‌ കേളി യുവജനോത്സവത്തിന്റെ രണ്‌ടാം ദിവസത്തെ മത്സരങ്ങള്‍ ആരംഭിച്ചത്‌. ഒന്നാം നമ്പര്‍ വേദിയായ പി.കെ. കാളന്‍ നഗറില്‍ നടന്ന കിഡ്‌സ്‌ വിഭാഗം പ്രച്ഛന്ന വേഷ മത്സരത്തില്‍ ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂളിലെ റിസ്‌ ലിയ ഒന്നാം സ്ഥാനവും അല്‍ഹുദ സ്‌കൂളിലെ ഹൂദ കട്ടശേരി രണ്‌ടാം സ്ഥാനവും അലിഫ്‌ സ്‌കൂളിലെ മുഹമ്മദ്‌ തുഹീന്‍ റഷീദ്‌ മൂന്നാം സ്ഥാനവും നേടി.

മൈം മത്സരത്തില്‍ അല്‍ ഹുദാ സ്‌കൂള്‍ ടീം ഒന്നാം സ്ഥാനവും അല്‍ ആലിയ സ്‌കൂള്‍ രണ്‌ടാം സ്ഥാനവും മോഡേണ്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

രണ്‌ടാം വേദിയായ കടമ്മനിട്ട നഗറില്‍ നടന്ന മലയാള പദ്യപാരായണ മത്സരത്തില്‍ ഇന്റര്‍നാഷ്‌ണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിഷ്‌ണു ഷാജി ഒന്നാം സ്ഥാനവും യാര സ്‌കൂളിലെ അമ്രിന്‍ ആയിഷ രണ്‌ടാം സ്ഥാനവും മിഡില്‍ ഈസ്റ്റ്‌ സ്‌കൂളിലെ അനന്ത ലക്ഷ്‌മി മൂന്നാം സ്ഥാനവും നേടി.

ഉദ്‌ഘാടന സമ്മേളനത്തില്‍ പത്മിനി യു. നായര്‍, ക്രസന്റ്‌ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫെബുന്‍ നിഷാ ഖാന്‍, മോഡേണ്‍ ഇന്റര്‍ നാഷ്‌ണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഹനീഫ, ഡോ. യൂസഫ്‌ പേരാമ്പ്ര, സബീന സാലി, റഫീഖ്‌ ഹസന്‍ വെട്ടത്തൂര്‍ (സഫ മക്ക), അഹമ്മദ്‌ കോയ (സിറ്റി ഫ്‌ളവര്‍), കെ. ആര്‍. ഉണ്ണികൃഷ്‌ണന്‍, എം. നസീര്‍, ബി.പി. രാജീവ്‌, ദസ്‌തകീര്‍, പി.എന്‍. റഷീദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ കാരകുന്ന്‌ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അന്‍വര്‍ പൈക്കാടന്‍ നന്ദിയും പറഞ്ഞു.
സോന കേളി യുവജനോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക്‌ റിയാദില്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക