Image

മെച്ചപ്പെട്ട ജീവിതചുറ്റുപാടുകള്‍ തേടുന്ന പ്രത്യാശയുടെ പ്രവാഹമാണ് കുടിയേറ്റം

Published on 27 September, 2013
മെച്ചപ്പെട്ട ജീവിതചുറ്റുപാടുകള്‍ തേടുന്ന പ്രത്യാശയുടെ പ്രവാഹമാണ് കുടിയേറ്റം
മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകള്‍ തേടിയുള്ള പ്രത്യാശയുടെ പ്രവാഹമാണ് കുടിയേറ്റമെന്ന് പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു. സെപ്റ്റംബര്‍ 24-ാം തിയതി ചൊവ്വാഴ്ച 2014-ാമാണ്ടിലേയ്ക്കുള്ള പാപ്പായുടെ പ്രവാസിദിന സന്ദേശം പ്രകാശനംചെയ്തുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ പ്രവാസിദിന സന്ദേശമാണ് ചൊവ്വാഴ്ച വത്തിക്കാനില്‍ പ്രകാശനംചെയ്ത്.

വിപരീതാത്മകവും നാടകീയവുമായ ലോകവിഗതിക്കള്‍ക്കപ്പുറം നല്ലൊരു ഭാവിക്കുള്ള സ്വപ്നവും പരിശ്രവുമായി കുടിയേറ്റ പ്രതിഭാസത്തെ കാണേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ സമഗ്രവികസനം ഉന്നംവയ്ക്കുന്നതാവണം കുടിയേറ്റം. ജീവനും മനുഷ്യാന്തസ്സും മാനിക്കപ്പെടുന്ന വിധത്തില്‍ ലോകത്തിന്‍റെ ആകമാനം വികസനം ലക്ഷൃംവയ്ക്കുന്നതാവണം കുടിയേറ്റക്കാരോടുള്ള രാഷ്ട്രങ്ങളുടെ സമീപനം എന്നതാണ് ‘better world’ മെച്ചപ്പെട്ട ലോകം അല്ലെങ്കില്‍ മെച്ചപ്പെട്ട ചുറ്റുപാട് എന്നതുകൊണ്ട് പാപ്പാ സന്ദേശത്തില്‍ ലക്ഷൃംവയ്ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വേല്യോ വ്യാഖ്യാനിച്ചു.

പാപ്പാ ഫ്രാന്‍സിസ് നല്കുന്ന കുടിയേറ്റത്തിന്‍റെ ക്രൈസ്തവ വീക്ഷണം കര്‍ദ്ദിനാള്‍ വേല്യോ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി വിവരിച്ചു. ഒരു വശത്ത് സൃഷ്ടിയെ മനോഹരമാക്കുന്ന ദൈവിക കൃപാസ്പര്‍ശവും, മറുഭാഗത്ത് അതു നശിപ്പിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും കറുത്ത മുഖവും ഇന്നത്തെ ലോകത്തിന്‍റെ ഭാഗധേയമാണ്. രക്ഷയുടെ പദ്ധതിയില്‍ ആവിര്‍‍ഭവിച്ച നന്മ തിന്മയുടെ സംഘട്ടനം പ്രവാസി പ്രകൃയയിലും ദൃശ്യമാണ്. ഐക്യദാര്‍ഢ്യവും, ആതിഥേയത്വവും, സഹോദരമനോഭാവവും ചിലയിടങ്ങളില്‍ കാണുമ്പോള്‍, പുറംതള്ളപ്പെടലിന്‍റെയും വിവേചനത്തിന്‍റെയും ചൂഷണത്തിന്‍റെയും, പീഡനത്തിന്‍റെയും മരണത്തിന്‍റെയും മുഖങ്ങള്‍ പലയിടങ്ങളിലും അനുഭവവേദ്യമാകുന്നത് സന്ദേശത്തില്‍ ഉദാരഹണസഹിതം പാപ്പാ സന്ദേശത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് കര്‍ദ്ദിനാള്‍ വേല്യോ തന്‍റെ ആമുഖ പ്രഭാഷണത്തില്‍ വ്യക്തമാക്കി.



  





  
മെച്ചപ്പെട്ട ജീവിതചുറ്റുപാടുകള്‍ തേടുന്ന പ്രത്യാശയുടെ പ്രവാഹമാണ് കുടിയേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക