Image

അമൃതവര്‍ഷംപൊഴിച്ച അറുപതാണ്ടുകള്‍ (മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍)

Published on 23 September, 2013
അമൃതവര്‍ഷംപൊഴിച്ച അറുപതാണ്ടുകള്‍ (മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍)
മാതാ അമൃതാനന്ദമയിക്ക്‌ സെപ്‌റ്റംബര്‍ 27-ന്‌ പിറന്നാള്‍ മധുരം. മത്സ്യബന്ധനം മുഖ്യ തൊഴിലാക്കിയ കൊല്ലത്തെ പറയക്കടവ്‌ ഗ്രാമത്തില്‍ 1953 സെപ്‌റ്റംബര്‍ 27-ന്‌ കൊച്ചുസുധാമണി എന്ന അമൃതാനന്ദമയി പിറന്നു. സുഗുണാനന്ദന്‍-ദമയന്തി ദമ്പതികളുടെ അഞ്ചാമത്തെ മകളായി സുധാമണി പിറന്നത്‌ ലോകത്തിന്റെ അമ്മയായിത്തീരുക എന്ന ജന്മലക്ഷ്യത്തോടെയായിരുന്നിരിക്കാം. `ഞാന്‍ നിങ്ങളുടെ മകളല്ല' എന്ന്‌ ഒരിക്കല്‍ ആ കുട്ടി പറഞ്ഞതിന്റെ യഥാര്‍ഥ പൊരുള്‍ മാതാപിതാക്കള്‍ അറിഞ്ഞത്‌ അല്‍പം വൈകിയാണെന്നു മാത്രം. ഒന്നും പഠിക്കുന്നില്ലെന്ന്‌ ഒരിക്കല്‍ അമ്മ പരാതി പറഞ്ഞപ്പോള്‍ സുധാമണിയെ വിളിച്ച്‌ അന്വേഷിച്ച അച്‌ഛനു കിട്ടിയ മറുപടി `എനിക്കെല്ലാം അറിയാം അച്‌ഛാ'എന്നായിരുന്നു. എത്ര സാര്‍ത്ഥകമായ ഉത്തരം!

സ്‌കൂളിലേക്കുള്ള വഴിയില്‍ ദീനാനുകമ്പയോടെ നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കാനും കഴിയുന്നതുപോലെ അവരെ സഹായിക്കാനുമാണ്‌ സുധാമണി ഏറെ സമയം ചെലവഴിച്ചത്‌. വീട്ടില്‍നിന്നു പലപ്പോഴും പണം കാണാതെ പോകുന്നത്‌ അന്വേഷിച്ചെത്തു മ്പോഴാണു സുധാമണി പട്ടിണിക്കാരായ അയല്‍ക്കാരെ സഹായിച്ചതറിയുന്നത്‌. സ്വന്തം കമ്മല്‍പോലും ഒരിക്കല്‍ നാട്ടുകാര്‍ക്ക്‌ ഊരിക്കൊടുത്ത്‌ മാതൃകകാട്ടി.

ബാല്യത്തില്‍ കായല്‍ത്തീരത്തെ ചെളികലര്‍ന്ന മണ്ണുപയോഗിച്ചു ക്ഷേത്രങ്ങളുടെ ചെറുമാതൃകകള്‍ നിര്‍മിച്ചിരുന്ന സുധാമണിയുടെ പലചെയ്‌തികളും കുടുംബാംഗങ്ങള്‍ക്ക്‌ അസ്വസ്‌ഥത സമ്മാനിച്ചു. ഭഗവാന്‍ കൃഷ്‌ണനോടുള്ള സുധാമണിയുടെ ഭക്‌തി വീട്ടുകാരുടെ നിരന്തര ശാസനത്തിന്‌ ഇടയാക്കി. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. ഇതോട വീട്ടു ജോലിയുടെ ഭാരം മുഴുവന്‍ സുധാമണിയുടെ ചുമലിലായി.നന്നേ പ്രഭാതത്തില്‍ ആരംഭിക്കുന്ന ജോലികള്‍ക്കിടയില്‍ വിശ്രമം തന്നെ കുറവ്‌. പതിനാറു വയസ്സായപ്പോള്‍ പറയങ്കടവില്‍ ക്രിസ്‌ത്യന്‍ ഇടവകക്കാര്‍ നടത്തുന്ന തയ്യല്‍ പഠനകേന്ദ്രത്തില്‍ സുധാമണി ചേര്‍ന്നു. തുന്നല്‍ ജോലിക്കിടയിലും കൃഷ്‌ണസ്‌തുതികള്‍ മുളുന്ന പെണ്‍കുട്ടിയെ സ്‌ഥാപനത്തിന്റെ മുഖ്യചുമതലക്കാരനായ വൈദികന്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

നാളെ ലോകം അറിയുന്ന വ്യക്‌തിയായി അടിസ്‌ഥാന വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള സുധാമണി മാറുമെന്ന വൈദികന്റെ അഭിപ്രായത്തെ ചിരിച്ചു തള്ളിയവര്‍ക്കുള്ള മറുപടിയായിരുന്നു പിന്നിടുണ്ടായതെല്ലാം. 1978ല്‍ സെപ്‌റ്റംബറില്‍ അയല്‍വീട്ടിലെ ഭാഗവതപാരായണം ശ്രവിക്കാനിടയായ സുധാമണിയില്‍ അസാധാരണമായ ചില മാറ്റങ്ങള്‍ പ്രകടമായി. അയല്‍ക്കാരില്‍ ചിലര്‍ സുധാമണിക്ക്‌ അത്ഭുതസിന്ധികള്‍ ഉള്ളതായി കണ്ടറിഞ്ഞു. പറയക്കടവിന്റെ കായലതിരുകള്‍ വിട്ടു ഈവിവരം പുറംലോകത്തെത്തി. സുധാമണിയുടെ പ്രവൃര്‍ത്തി ഇഷ്‌ടപ്പെടാത്തവര്‍ സംഘടിച്ചു ഇടമണ്ണില്‍ വീട്ടില്ലെത്തി. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട സുധാമണിക്കു മുന്നില്‍ പ്രതിബന്ധങ്ങള്‍ വഴിമാറി. അങ്ങനെ ലോകം കീഴടക്കി.
അമൃതവര്‍ഷംപൊഴിച്ച അറുപതാണ്ടുകള്‍ (മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക