ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം
ജോയിച്ചന്‍ പുതുക്കുളംPublished on 21 September, 2013
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട
വൈദീകരുടെ സമ്മേളനം 2013 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ തീയതികളില്‍ ഷിക്കാഗോ
ടെക്നി ടവേഴ്സ് കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെടും.
23-ന്
തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പ്രസ്തുത സമ്മേളനം രൂപതാധ്യക്ഷന്‍
മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. രുപതാംഗങ്ങളുടെ വിശ്വാസപരിശീലനം
എങ്ങനെ കാര്യക്ഷമമായി നടത്താനാകും എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ വൈദീക
സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. സീറോ മലബാര്‍ മതബോധന കമ്മീഷന് സെക്രട്ടറി
റവ.ഡോ. ജോര്‍ജ് ദാനവേലില്‍ വിഷയാവതരണം നടത്തും. 45 വൈദീകര്‍ പങ്കെടുക്കുന്ന
സമ്മേളനം 26-ന് വ്യാഴാഴ്ച ഉച്ചയോടെ അവസാനിക്കുമെന്ന് രൂപതാ ചാന്‍സലര്‍ റവ.ഡോ.
സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല