Image

പാവങ്ങളോടുള്ള പ്രതിപത്തിയുമായി പാപ്പാ സര്‍ദീനിയയിലേയ്ക്ക്

Published on 20 September, 2013
പാവങ്ങളോടുള്ള പ്രതിപത്തിയുമായി പാപ്പാ സര്‍ദീനിയയിലേയ്ക്ക്
പാവങ്ങളോടുള്ള പ്രതിപത്തിയാണ് പാപ്പാ ഫ്രാന്‍സിസിനെ സര്‍ദീനിയയില്‍ എത്തിക്കുന്നതെന്ന്, സ്ഥലത്തെ മെത്രാപ്പോലീത്ത അരീഗോ മീലിയോ പ്രസ്താവിച്ചു. മദ്ധ്യധരണആഴിയിലുള്ള ഇറ്റലിയുടെ തെക്കുപിടിഞ്ഞാറേ ദ്വീപായ സര്‍ദീനിയ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത് സെപ്റ്റംബര്‍ 22-ാം തിയതി ഞായറാഴ്ചയാണ്.
ദിവസം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന പാപ്പായുടെ സര്‍ദീനിയ പരിപാടിയില്‍ ശ്രദ്ധേയമാകുന്നത് കാളിയാരിയിലെ ദൈവമാതാവിന്‍റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി, തൊഴിലാളികളും യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, രോഗീസന്ദര്‍ശനം, ജയില്‍ വാസികളുമായുള്ള നേര്‍ക്കാഴ്ച, വൈകുന്നേരത്തെ സാംസ്ക്കാരിക വേദി, സഭാപ്രതിനിധികളും ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ്.

സര്‍ദീനിയായിലെ മെത്രാന്‍ സംഘം മെയ് മാസത്തില്‍ പാപ്പായുമായി നടത്തിയ കൂടിക്കാഴ്യ്ക്കുശേഷം അവിടത്തെ ജനങ്ങളുടെ അജപാലന ആവശ്യങങളും അവസ്ഥയും മനസ്സിലാക്കിയാണ് പാപ്പ അവിടെ സന്ദര്‍ശിക്കുവാന്‍ തീരമാനമെടുത്തതെന്ന്, കാളിയരി അതിരൂപതാ മെത്രാപ്പോലീതത്തയും സര്‍ദീനിയായുടെ മെത്രാന്‍ സമിതി അദ്ധ്യക്ഷനുമായ, ആര്‍ച്ചുബിഷപ്പ് മീലോയോ പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുക്കമായിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ദാരിദ്രരേഖയുടെ കീഴില്‍ താമസിക്കുന്ന പകുതിയിലേറെ ജനങ്ങളും, തൊഴിലില്ലായ്മയും, വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റ പ്രതിഭാസവുമാണ് സാമൂഹ്യ ജീവിതം ദുര്‍ഘടമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് മീലിയോ പ്രസ്താവനിയില്‍ വെളിപ്പെടുത്തി. ഇറ്റലിയിലെ ലാമ്പദൂസാ ദ്വീപിലെ അഭയാര്‍ത്ഥികളുടെയും (ജൂലൈ 8) ബ്രസീലിലെ ലോക യുവജന സംഗമത്തിനുംശേഷമുള്ള (ജൂലൈ 22-29) പാപ്പാ ഫ്രാന്‍സിസിന്‍റെ മൂന്നാമത്തെ അപ്പസ്തോലക സന്ദര്‍ശമാണിത്.



പാവങ്ങളോടുള്ള പ്രതിപത്തിയുമായി പാപ്പാ സര്‍ദീനിയയിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക