അബര്‍ഡിന്‍ സെന്റ് തോമസ്സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഇടവക മെത്രപോപൊലീത്താ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീത്തോത്തിയോസ്സ് തിരുമേനി സെപ്റ്റംബര്‍ 22-ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ വച്ച് വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
ഉച്ചയ്ക്ക് 12.15 ന് എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയ്ക്ക് സ്വീകരണവും, പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബ്ബാനയുമാണ് ക്രമീകരിച്ചിരിക്കുന്നത് . കേരളീയരായ നമ്മുടെ ദേശീയ ഉത്സവമായ ഓണവും ഇടവക ജനങ്ങള്‍ ഈ ദിവസം ആഘോഷിക്കുന്നു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം മുതിര്‍ന്നവരുടേയും കുട്ടികളുടേയും വിവിധ തരം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അബര്ഡിന്റെ പരിസര പ്രദേശങ്ങളിലുള്ള എല്ലാ സഭാ വിശ്വാസികളും ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥന പൂര്‍വ്വമായ സാന്നിധ്യ സഹായ സഹകരണങ്ങള്‍ ദൈവ നാമത്തില്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടും ഇതുവരെ നല്കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും ദൈവം പ്രതിഫലം നല്കട്ടെയെന്ന് പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നന്ദിയും അിറയിക്കുന്നു.
എല്ലാ മാസത്തിന്റെയും രണ്ടാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയ്ക്ക് സണ്‍ഡേ സ്കൂളും, 2 മണിയ്ക്ക് വി. കുര്‍ബ്ബാനയും നാലാമത്തെ ഞായറാഴ്ച 4 മണിയ്ക്ക് ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ വച്ച് പ്രാര്‍ത്ഥന യോഗവുമാണ് കോണ്‍ഗ്രീഗേഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. നൈനാന് കുര്യക്കോസ്സ്-0035877516463
രാജു.സി.എസ്സ് -07449146566
ജെയിംസ് ജോര്‍ജ്ജ് -07828043867
പള്ളിയുടെ അഡ്രസ്സ് :
സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ച്
36 സ്ട്രോണ്സെ ഡ്രൈവ്, അംബര്ഡീന് ,
എ ബി 156 ജെ 2