Image

ലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 12 September, 2013
ലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചു
ലാസ്‌വേഗാസ്‌: സെന്റ്‌ മേരീസ്‌ യാക്കോബായ ഓര്‍ത്തഡോക്‌സ്‌ ഇടവക ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളും സെപ്‌റ്റംബര്‍ ഏഴാം തീയതി ശനിയാഴ്‌ച വിവിധ പരിപാടികളോടെ ആചരിച്ചു. പെരുന്നാള്‍ ചടങ്ങുകളില്‍ പ്രധാനമായ മൂന്നിന്‍മേല്‍ കുര്‍ബാനയ്‌ക്ക്‌ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. യോഹന്നാന്‍ പണിക്കര്‍, സാന്‍ഫ്രാന്‍സിസ്‌കോ പള്ളി വികാരി ഫാ. മത്തായി ആലക്കോട്‌ എന്നിവരും മൂന്നിന്മേല്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു. പ്രദക്ഷിണം കുട്ടികളുടെ കലാപരിപാടികള്‍, ഉച്ചഭക്ഷണം എന്നിവയോടെ തിരുനാളാഘോഷം സമാപിച്ചു.

ജോണ്‍ ചെറിയാന്‍ (സെക്രട്ടറി), വില്ലി ജോണ്‍ (ട്രസ്റ്റി), ബിജു മാത്യു (പി.ആര്‍.ഒ), ലിജി കല്ലുപുരയ്‌ക്കല്‍, ജെന്‍സി മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ജോണ്‍ ചെറിയാന്‍ അറിയിച്ചതാണിത്‌.
ലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചുലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചുലാസ്‌വേഗാസ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടുനോമ്പും ജനനപ്പെരുന്നാളും ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക