Image

ലോകസമാധാന പ്രാര്‍ഥനാദിനാചരണം ഏഴിന്

Published on 05 September, 2013
ലോകസമാധാന പ്രാര്‍ഥനാദിനാചരണം ഏഴിന്
തിരുവല്ല: മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സ്ഥാപനങ്ങളിലും ഏഴിനു ലോകസമാധാന പ്രാര്‍ഥനാദിനമായി ആചരിക്കുമെന്ന് സൂനഹദോസ് സെക്രട്ടറി ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം അന്നേദിവസം ഉപവസിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടത്താന്‍ ക്രമീകരണം ചെയ്തിട്ടുണെ്ടന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. സിറിയയിലെ സംഭവങ്ങളും പശ്ചിമേഷ്യയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെയും പേരിലാണ് സമാധാന പ്രാര്‍ഥന നടത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക