Image

കാതോലിക്കാ ബാവയ്‌ക്ക്‌ ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി

കോരസണ്‍ വര്‍ഗീസ്‌ Published on 30 August, 2013
കാതോലിക്കാ ബാവയ്‌ക്ക്‌ ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി
ചാത്തന്നൂര്‍: മലങ്കര സഭാധ്യക്ഷന്‍ ജന്മദിനാശംസകള്‍ നേരാനും, അനുഗ്രഹം നേടാനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കട്ടച്ചല്‍ വരിഞ്ഞവിള പള്ളിയിലെത്തി. വ്യാഴാഴ്‌ച 68 ാം ജന്മദിനം ആഘോഷിക്കുന്ന പൗലോസ്‌ ദ്വിതീയന്‌ കാതോലിക്ക ബാവയുടെ ജന്മദിനാഘോഷം വരിഞ്ഞവിള പള്ളിയിലാണ്‌ നടക്കുന്നത്‌. കാതോലിക്ക ബാവ ബുധനാഴ്‌ച വൈകിട്ട്‌ വരിഞ്ഞവിളപള്ളിയിലെത്തിയിരുന്നു. പിതാവിന്‌ ജന്മദിനാശംസകള്‍ നേരാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‌ചാണ്ടി എത്തിയത്‌.

ബുധനാഴ്‌ച രാത്രി എട്ടേമുക്കാലിനാണ്‌ മുഖ്യമന്ത്രി വരിഞ്ഞവിള പള്ളിയിലെത്തിയത്‌. തികച്ചും സ്വകാര്യ സന്ദപ്‌ഡശനമായിരുന്നതിനാല്‍ മാധ്യമപ്രവര്‌ത്തകരെയും മറ്റും ഒഴിവാക്കിയിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

പള്ളിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൗലോസ്‌ ദ്വിതീയന്‌ കാതോലിക്ക ബാവയ്‌ക്ക്‌ ജന്മദിനാശംസകള്‌ നേര്‌ന്നു. ബാവ അദ്ദേഹത്തെ അനുഗ്രഹിച്ചു. പത്തുമിനിട്ടോളം സ്വകാര്യ സംഭാഷണം നടത്തിയശേഷം മുഖ്യമന്ത്രിയെ ബാവ പള്ളിയുടെ അല്‌ത്താരയിലേക്ക്‌ നയിച്ചു. അല്‌ത്താരയില്‌ വച്ചും ബാവ മുഖ്യമന്ത്രിയെ അനുഗ്രഹിച്ചു.

മതസൗഹാര്‍ദ്ദത്തിന്‌ കീര്‍ത്തികേട്ട വരിഞ്ഞവിള പള്ളിയിലെ വികാരി ഫാ. കോശി ജോര്‍ജ്‌ വരിഞ്ഞവിള മാത്രമാണ്‌ ബാവ തിരുമേനിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‌ സാക്ഷിയായത്‌.

വിശ്വാസികളെ മുഴുവന്‌ ദൈവവിധേയരായി ഹൃദയവിശുദ്ധിയോടെ നയിക്കുന്ന പൗലോസ്‌ ദ്വിതീയന്‌ കാതോലിക്ക ബാവ മലങ്കരസഭയ്‌ക്ക്‌ അത്യുജ്വല നേതൃത്വമാണ്‌ നല്‌കുന്നതെന്ന്‌ മന്ത്രി തിരുവഞ്ചൂര്‌ രാധാകൃഷ്‌ണന്‌. വരിഞ്ഞവിള പള്ളിയില്‌ നടന്ന കാതോലിക്ക ബാവയുടെ 68ാം ജന്മദിനാഘോഷ ചടങ്ങില്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവശാസ്‌ത്രപണ്ഡിതനായ ബാവ സാമൂഹികസേവനത്തിലും മഹനീയമാതൃകയാണെന്ന്‌ മന്ത്രി കെ.എം.മാണി പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശും ബാവയ്‌ക്ക്‌ ജന്മദിനാശംസ നേരാന്‍ വരിഞ്ഞവിള പള്ളിയില്‌ എത്തിയിരുന്നു.

മന്ത്രി കെ.എം.മാണി ജന്മദിന കേക്ക്‌ മുറിച്ചു. പള്ളിവളപ്പില്‍ സഭാധ്യക്ഷന്റെ നാമത്തില്‍ നിര്‍മിച്ച കാതോലിക്കേറ്റ്‌ ഗസ്റ്റ്‌ ഹൗസിന്റെ ഉദ്‌ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ നിര്‍വഹിച്ചു. ജന്മദിനത്തോടനുബന്ധിച്ച്‌ 1250 കുടുംബങ്ങള്‌ക്ക്‌ അഞ്ച്‌ കിലോ അരി നല്‌കുന്നതിന്റെ ഉദ്‌ഘാടനം മന്ത്രി അടൂര്‍ പ്രകാശ്‌ നിര്വഹിച്ചു. മെത്രാപ്പോലീത്തമാരും വൈദികരും ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ അന്തോനിയോസ്‌ സഹകാര്‍മ്മികത്വം വഹിച്ചു
കാതോലിക്കാ ബാവയ്‌ക്ക്‌ ജന്മദിന ആശംസകളുമായി മുഖ്യമന്ത്രികാതോലിക്കാ ബാവയ്‌ക്ക്‌ ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക