Image

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 21 August, 2013
ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചു
ലോസ്‌ആഞ്ചലസ്‌: ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളുമായ ഓഗസ്റ്റ്‌ 15-ന്‌ ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന്‌ തുടക്കംകുറിച്ചു.

ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്കും കൊടി വെഞ്ചരിപ്പിനും ശേഷം ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാനയാണ്‌ കൊടിയേറ്റിയത്‌. പരിശുദ്ധ അമ്മയുടേയും അല്‍ഫോന്‍സാമ്മയുടേയും മാതൃക അനുസരിച്ച്‌ നമ്മുടെ സഹനങ്ങളെ നമ്മുടേയും മറ്റുള്ളവരുടേയും വിശുദ്ധീകരണത്തിനായി ഉപയോഗിക്കണമെന്ന്‌ തന്റെ സന്ദേശത്തില്‍ ഫാ. കുര്യാക്കോസ്‌ വാടാന ആഹ്വാനം ചെയ്‌തു.

സഭൈക്യത്തിന്‌ പ്രതീകമായി സീറോ മലങ്കര റീത്തിലും ലത്തീന്‍ റീത്തിലും വി.കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി.

തിരുനാളിന്റെ രണ്ടാം ദിനമായ ഓഗസ്റ്റ്‌ 16-ന്‌ സീറോ മലങ്കര റീത്തിലുള്ള വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ഫാ. കുര്യാക്കോസ്‌ മാമ്പറക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു. അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രം ഉദ്ധരിച്ചുകൊണ്ട്‌ ആ പുണ്യാത്മാവിന്റെ ജീവിതത്തിലുണ്ടായിരുന്ന സുകൃതങ്ങളായ സഹനം, ക്ഷമ, ദൈവകൃപയിലുള്ള ആശ്രയം, ദൈവഹിതത്തോടുള്ള പൂര്‍ണ്ണ വിധേയത്വം എന്നിവ നമ്മുടെ അനുദിന ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ പ്രസംഗമധ്യേ അച്ചന്‍ ഓര്‍മ്മിപ്പിക്കുയുണ്ടായി. വി. കുര്‍ബാനയ്‌ക്കുശേഷം വി. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന ആരംഭിക്കുകയുണ്ടായി.

ഓഗസ്റ്റ്‌ 17-ന്‌ വെള്ളിയാഴ്‌ച ലത്തീന്‍ റീത്തിലാണ്‌ കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്‌. റവ. ഫാ. പോള്‍ തോമസിന്റെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാന മധ്യേ വിശ്വാസം ശൂന്യതയിലേക്കുള്ള ഒരു പോക്ക്‌ അല്ലെന്നും മറിച്ച്‌ ദൈവാനുഭവത്തിലേക്കുള്ള ഒരു എടുത്തുചാട്ടമാണെന്നും അദ്ദേഹം അനുസ്‌മരിച്ചു. ഈ ദൈവാനുഭവം പൂര്‍ണ്ണമായും തിരിച്ചറിഞ്ഞ്‌ മനസിലാക്കി ജീവിച്ച വി. അല്‍ഫോന്‍സാമ്മയെ മാതൃകയാക്കണമെന്നും അദ്ദേഹം സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുകയുണ്ടായി. തുടര്‍ന്ന്‌ അല്‍ഫോന്‍സാമ്മയുടെ നൊവേനയും ഉണ്ടായിരുന്നു.

ഓഗസ്റ്റ്‌ 18-ന്‌ കുട്ടികള്‍ക്കായി സമര്‍പ്പിച്ച കുര്‍ബാന അര്‍പ്പിച്ചത്‌ ഇടവക വികാരി ഫാ. കുര്യാക്കോസ്‌ വാടാന ആയിരുന്നു. ഇംഗ്ലീഷിലാണ്‌ കുര്‍ബാന അര്‍പ്പിച്ചത്‌. ഈശോയെ തന്റെ പ്രിയ സുഹൃത്തായി കരുതി എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഈശോയെ വിളിച്ച്‌ അപേക്ഷിക്കണമെന്നും അദ്ദേഹം കുട്ടികളോട്‌ ആഹ്വാനം ചെയ്‌തു. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന ഓഗസ്റ്റ്‌ 23 വരെ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ഓഗസ്റ്റ്‌ 24-നും 25-നും ആണ്‌.
ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചുലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചുലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചുലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചുലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിന്‌ തുടക്കംകുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക